CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 42 Seconds Ago
Breaking Now

മന്‍സൂര്‍ വധക്കേസ് ; പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്കുള്ള പരിക്കുകള്‍ മരിക്കുന്നതിന് തൊട്ടു മുമ്പുണ്ടായത്

ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മന്‍സൂര്‍ കേസിലെ കൂട്ടുപ്രതികള്‍ രതീഷിനൊപ്പമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. മരണത്തിന് അല്‍പ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആളൊഴിഞ്ഞ കാലിക്കുളമ്പ് പറമ്പില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്?. നാട്ടുകാരാണ് പറമ്പില്‍ മൃതദേഹം തൂങ്ങി നില്‍ക്കുന്ന വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ചൊക്ലി പൊലീസ്, നാദാപുരം ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മന്‍സൂറിനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട രതീഷ് കൃത്യം നിര്‍വഹിച്ച ശേഷം ഒളിവില്‍ പോയിരുന്നു. രതീഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീടിന് സമീപത്തെ അഞ്ചാമത്തെ വീട്ടിലാണ് രതീഷ് താമസിക്കുന്നത്. ചെക്യാടുള്ള വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു രതീഷ്.

 




കൂടുതല്‍വാര്‍ത്തകള്‍.