CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 24 Seconds Ago
Breaking Now

ഇടത് വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നത് ; ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ്

നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തില്‍ ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള വര്‍ഗീയതയാണ് എങ്ങും

തീവ്രവാദം തടയാന്‍  ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തില്‍ ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള വര്‍ഗീയതയാണ് എങ്ങും. അത് കേരളത്തില്‍ കൂടുതലാണ്. ലോക ഹൈന്ദവരില്‍ 68 ശതമാനം ഇന്ത്യയിലാണ്. എല്ലാ രാഷ്ട്രങ്ങളും ഒരു മതത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഇസ്ലാമല്ലാത്തത് ശരിയല്ലെന്ന് പറയുന്നവരാണ് അറേബ്യന്‍ രാഷ്ട്രങ്ങള്‍. അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളും ആ നിലയിലാണ്. ഫ്രാന്‍സ് മുസ്ലിംങ്ങള്‍ കൈയേറി മുസ്ലിം രാഷ്ട്രമാക്കുകയാണ്. ഇംഗ്ലണ്ടും മുസ്ലിംങ്ങള്‍ കൈയേറാന്‍ താമസമില്ല. 2030ഓടെ ഇന്ത്യ മുസ്ലിം രാജ്യമാക്കാന്‍ കേരളത്തില്‍ അവര്‍ പ്രവര്‍ത്തിക്കുകയാണ്. നോട്ട് നിരോധനത്തോടെ പുറത്ത് നിന്നുള്ള വരുമാനം നിലച്ചതോടെ അതിന് തടസമുണ്ടായി. ഈ രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന് വിട്ടുകൊടുക്കണോയെന്ന് ചര്‍ച്ച ചെയ്യണം. എല്ലാവരും ഇത് മൂടിവച്ചിരിക്കുകയാണ്. എന്നാല്‍ എനിക്ക് അതിന് സൗകര്യമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.