CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 35 Seconds Ago
Breaking Now

അന്നമ്മച്ചിയ്ക്ക് വെഡ്‌നെസ്ഫീല്‍ഡ് മലയാളികള്‍ വേദനയോടെ യാത്രയേകി

പരിചയപ്പെടുന്നവര്‍ക്കെല്ലാം പ്രിയങ്കരിയായിരുന്ന അന്നമ്മയുടെ വേര്‍പാട് ഓരോരുത്തരിലും സ്വകാര്യ വേദനയായി മാറുകയായിരുന്നു.

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ബര്‍മ്മിങ്ഹാമിന് അടുത്തുള്ള വെഡ് നെസ്ഫീല്‍ഡ് മലയാളികള്‍ക്ക് ഏറെ വേദനാ ജനകമായ നിമിഷമാണ് കടന്നുപോയത്. മാര്‍ച്ച് 16ന് നിര്യാതയായ അന്നമ്മ തോമസ് (ഗ്ലാക്‌സിന്‍ തോമസിന്റെ അമ്മ) യുടെ പൊതു ദര്‍ശനവും സംസ്‌കാര ചടങ്ങുകളും മലയാളി സാന്നിധ്യം കൊണ്ട് നിറഞ്ഞിരുന്നു. 20 ഓളം മലയാളി കുടുംബങ്ങള്‍ അംഗമായ വാം എന്ന അസോസിയേഷന് തങ്ങളുടെ പ്രിയ മമ്മിയെയാണ് നഷ്ടമായത്.

എല്ലാ പ്രിയപ്പെട്ടവരും വേദനയോടെയാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.പരിചയപ്പെടുന്നവര്‍ക്കെല്ലാം പ്രിയങ്കരിയായിരുന്ന അന്നമ്മയുടെ വേര്‍പാട് ഓരോരുത്തരിലും സ്വകാര്യ വേദനയായി മാറുകയായിരുന്നു.

മഹാരാഷ്ട്രയിലെ അക്കോളയെന്ന കുഗ്രാമത്തില്‍ നഴ്‌സിങ് ജോലി തുടങ്ങിജീവിതത്തിലെ നല്ലൊരു ഭാഗം സേവനത്തിനായി ചിലവഴിച്ചു.ഭര്‍ത്താവിന്റെ വിയോഗത്തിലും ചെറുമകനെ നന്നായി വളര്‍ത്തി .ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി.

ഹെഡ് നഴ്‌സായി റിട്ടയര്‍ ചെയ്ത ശേഷം 16 വര്‍ഷമായി മകനൊപ്പം യുകെയിലെത്തി വിശ്രമ ജീവിതം ചിലവഴിക്കുകയായിരുന്നു. വാമിലെ ഓരോ അംഗങ്ങള്‍ക്കും മമ്മിയായിരുന്നു അന്നമ്മ..

ജപമാല ജീവിതത്തിന്റെ ഭാഗമാക്കിയതിനാല്‍ ഹീലിയം ബലൂണുകളാല്‍ നിര്‍മ്മിച്ച മനോഹരമായ ജമാല ആകാശത്തേക്ക് പറത്തിവിട്ട് കുടുംബവും ബന്ധുക്കളും മമ്മിയെ യാത്രയാക്കിയത്.

ബര്‍മിങ്ഹാം അതിരൂപതാ പിതാവ് മാര്‍ ഡേവിഡ് എംസി ഗൗഗ് കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുകയും പൊതു ദര്‍ശന ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുശോചന സന്ദേശം അറിയിച്ചു.

സെന്റ് പാട്രിക് ഇടവക വികാരി ഫാദര്‍ ഡേവിഡ്, മുന്‍ വികാരി ഫാദര്‍ ഈമോന്‍, സീറോ മലബാര്‍ മിഷന്‍ ഫാദര്‍ തോമസ്, ഫാ സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാദര്‍ ടെറിന്‍, ഫാദര്‍ സഞ്ജു എന്നിവര്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. ഫാ സോജി ഓലിക്കല്‍, ഫാ സജി തോട്ടം, ഫാദര്‍ സിറില്‍ ഇടമന എന്നിവര്‍ വീഡിയോ സന്ദേശം വഴി അനുശോചനം അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.