CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 58 Seconds Ago
Breaking Now

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരചടങ്ങില്‍ നിന്നും മെഗാന്‍ മുങ്ങിയതോ? മുത്തശ്ശന്റെ അടക്കിന് പോയി ശ്രദ്ധ മുഴുവന്‍ ഏറ്റുവാങ്ങാന്‍ ആഗ്രഹമില്ല, അതുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കാനുമില്ല; സുഹൃത്തുക്കളോട് മനസ്സ് തുറന്ന് മെഗാന്‍! യാത്രക്ക് തടസ്സമായത് ഒന്നിലേറെ കാര്യങ്ങള്‍

ചടങ്ങില്‍ പങ്കെടുത്താലും ഇല്ലെങ്കിലും രാജ്ഞിക്ക് വിഷയം മനസ്സിലാകുമെന്നും മെഗാന്‍

കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയില്‍ നിന്നും ഹാരി രാജകുമാരന്‍ ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ലണ്ടനിലേക്ക് പറന്നപ്പോള്‍ മെഗാന്‍ മാര്‍ക്കിള്‍ ഒപ്പം കൂടാതിരുന്നത് ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായി താന്‍ മാറുമെന്ന് ഭയന്നാണെന്ന് സുഹൃത്തുക്കള്‍. 

എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ വിടവാങ്ങലില്‍ ദുഃഖം രേഖപ്പെടുത്താന്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന ഹാരിയ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ മെഗാന് സാധിച്ചിരുന്നില്ല. പൂര്‍ണ്ണ ഗര്‍ഭം ധരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ യാത്ര ഒഴിവാക്കാനാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുള്ളത്. എന്നാല്‍ പ്രത്യേക ബന്ധവും, ആരാധനയുമുള്ള ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങില്‍ എത്താതിരിക്കാന്‍ മറ്റ് പല കാരണങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നത് ഒഴിവാക്കുന്നതിന് പുറമെ യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുള്ളതായി ബക്കിംഗ്ഹാം കൊട്ടാര വക്താവ് സ്ഥിരീകരിച്ചിരുന്നു. 'ഹാരിയെ പിന്തുണയ്ക്കുകയെന്നതാണ് ഇപ്പോള്‍ തന്റെ പ്രധാന വിഷയമെന്ന് മെഗാന്‍ പറഞ്ഞു. സംസ്‌കാര ചടങ്ങിലേക്ക് താന്‍ എത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനം ഹാരിയ്ക്ക് വിടുകയും ചെയ്തു', മെഗാനുമായി അടുപ്പമുള്ള സുഹൃത്ത് ഡെയ്‌ലി മെയിലിനോട് പറഞ്ഞു. 

'ഇത്തരം സമയങ്ങളിലാണ് കുടുംബം ഒന്നിച്ചെത്തി, അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച്, ഒന്നിച്ച് നില്‍ക്കേണ്ടത്. ഫിലിപ്പ് രാജകുമാരനും ഇതാണ് ആഗ്രഹിക്കുകയെന്ന് മെഗാന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകാനും അവര്‍ തയ്യാറാണ്', സുഹൃത്ത് പറയുന്നു. 

മെഗാന് യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും അമ്മ ഡോറിയ ഇതിന് അനുകൂലമല്ല. 'മെഗാന്‍ ദൂരെ നിന്ന് ഹാരിയ്ക്ക് പിന്തുണ നല്‍കിയാല്‍ മതിയെന്നാണ് ഡോറിയ നിര്‍ദ്ദേശിക്കുന്നത്. മെഗാന്‍ സ്വന്തം ആരോഗ്യം അപകടത്തിലാക്കുന്നത് അമ്മയ്ക്ക് താല്‍പര്യമില്ല. ഈ സമയത്ത് സമ്മര്‍ദം മെഗാന് ബുദ്ധിമുട്ടാകും', റിപ്പോര്‍ട്ട് പറയുന്നു. 

ചടങ്ങില്‍ പങ്കെടുത്താലും ഇല്ലെങ്കിലും രാജ്ഞിക്ക് വിഷയം മനസ്സിലാകുമെന്നും മെഗാന്‍ വ്യക്തമാക്കി. കൂടാതെ തന്റെ അഭാവത്തില്‍ വില്ല്യം രാജകുമാരനുമായി ഹാരിയ്ക്ക് പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ കഴിയുമെന്നും മെഗാന്‍ പ്രതീക്ഷിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.