CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 17 Seconds Ago
Breaking Now

മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 17 ന്

കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 17 ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഓണ്‍ലൈനില്‍ നടത്തപ്പെടും. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തെ മറികടന്നു കൊണ്ട് ഇത്തവണയും  പരിപാടികള്‍ ഓണ്‍ലൈനായി നടത്തി ശ്രദ്ധേയമാവുകയാണ് എംഎംഎ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  അംഗങ്ങളുടെ മികച്ച പിന്തുണയോടെ എംഎംഎയുടെ വനിതാ വിഭാഗമായ മൈത്രിയുടെ നേതൃത്വത്തില്‍ 4 മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ലൈവ് പ്രോഗ്രാമൊരുക്കി എംഎംഎ ശ്രദ്ധ നേടിയിരുന്നു. 

ഏപ്രില്‍ 17 ശനിയാഴ്ച വൈകിട്ട് 4  മണിക്ക് ആരംഭിക്കുന്ന ആഘോഷസന്ധ്യയില്‍ ലണ്ടന്‍ ന്യൂഹാം കൗണ്‍സിലിലെ കൗണ്‍സിലറും പൊതുപ്രവര്‍ത്തകനുമായ ശ്രീ. സുഗതന്‍ തെക്കേപ്പുര മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് രാജി കുര്യന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അനുഗ്രഹീത വാഗ്മിയും വൈദികനുമായ ഫാ.ഡോ. നൈനാന്‍ വി. ജോര്‍ജ് ഈസ്റ്റര്‍ വിഷു സന്ദേശം നല്‍കും. എംഎംഎ യൂത്ത് ക്ലബ്, എംഎംഎ മൈത്രി എന്നിവ അണിയിച്ചൊരുക്കുന്ന ഈസ്റ്ററിന്റെയും വിഷുവിന്റെയും സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധങ്ങളായ കലാപരിപാടികള്‍ അന്നേദിവസം അരങ്ങേറും. 

എംഎംഎയുടെ ഈവര്‍ഷത്തെ പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്‌സായ ബൈജു ഡാനിയേല്‍, ലിന്‍സി കുര്യന്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. എംഎംഎയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം അംഗങ്ങള്‍ക്കായി  റാഫിള്‍ ഭാഗ്യസമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രഷറര്‍ രെഞ്ചു വര്‍ഗീസ് അറിയിച്ചു. ലോക്ക്‌ഡൌണ്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ ഗവണ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാതൃകാപരമായ കലാവിരുന്നൊരുക്കി സാമൂഹ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഓണ്‍ലൈനില്‍ പരിപാടികള്‍ അവതരിപ്പിച്ചു മുന്നേറാന്‍ എംഎംഎ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് രാജി കുര്യന്‍ അറിയിച്ചു. 

 

ആന്റണി മിലന്‍ സേവ്യര്‍

പിആര്‍ഒ, എംഎംഎ 

 




കൂടുതല്‍വാര്‍ത്തകള്‍.