CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 1 Minutes 49 Seconds Ago
Breaking Now

പ്രതീക്ഷയെ കണികണ്ടുണരാം; മേടപ്പുലരിയില്‍ മലയാളികള്‍ക്ക് വിഷു ആഘോഷം; പുതുവര്‍ഷാരംഭത്തില്‍ നല്ല നാളെകള്‍ കൈനീട്ടമാകട്ടെ!

യൂറോപ്പ് മലയാളിയുടെ എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

ഇന്ന് മലയാളികള്‍ക്ക് വിഷു ആഘോഷം. മലയാളം എവിടെയെല്ലാം ഉണ്ടോ, അവിടെയെല്ലാം വിഷുവും, പൊന്‍കണിയും, സദ്യം വിളമ്പുന്ന ദിവസം. വസന്തകാലത്തിന്റെ ആരംഭം കുറിയ്ക്കുന്ന ഈ ദിവസം, വിളവെടുപ്പ് കാലത്തിന്റെ ആഘോഷം കൂടിയാണ്. 

അല്‍പ്പം ചരിത്രം: 

844എഡി മുതല്‍ കേരളത്തില്‍ വിഷു ആഘോഷം നിലനില്‍ക്കുന്നു. കൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനം കൂടിയാണ് വിഷു ദിനം. അതുകൊണ്ടാണ് വിഷുക്കണിക്കൊപ്പം കൃഷ്ണ വിഗ്രഹം കൂടി വെയ്ക്കുന്നത്. സമയത്തിന്റെ ദേവന്‍ എന്നാണ് വിഷ്ണുവിനെ കുറിച്ചുള്ള സങ്കല്‍പ്പം, അതുകൊണ്ട് കൂടിയാണ് വിഷു ആഘോഷങ്ങളില്‍ വിഷ്ണുവിനും, അവതാരമായ കൃഷ്ണനും ഈ ദിവസം ആരാധിക്കപ്പെടുന്നത്. 

പ്രതീക്ഷയെ കണികണ്ടുണരാം:

ലോകം അപ്രതീക്ഷിതമായ ഒരു അവസ്ഥയെ നേരിടുകയാണ്. സര്‍വ്വചരാചരങ്ങളുടെയും ജീവിതവും, ചിന്തകളും ലോക്ക്ഡൗണിലാണ്. അനിശ്ചിതാവസ്ഥയുടെ ഈ കാലത്ത് വിഷു ആഘോഷിക്കുമ്പോള്‍ ഓരോരുത്തരും മനസ്സില്‍ കാണുന്നത് പ്രതീക്ഷയുടെ പൊന്‍കണിയാണ്. മാസ്‌ക് ധരിക്കാത്ത, സാനിറ്റൈസിംഗ് ചെയ്യാതെ, ഭയക്കാതെ സഞ്ചരിക്കാനും, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള ആഗ്രഹമാണ് ഇക്കുറി ഏറ്റവും വലിയ പ്രതീക്ഷ. 

വിഷുവിനെ വരവേല്‍ക്കുമ്പോള്‍, കണി കാണുമ്പോള്‍ ആ പ്രാര്‍ത്ഥനകള്‍ മനസ്സില്‍ സൂക്ഷിക്കാം. നല്ല നാളെകള്‍ നമുക്ക് കൈനീട്ടമായി എത്തുന്ന സുദിനത്തിനായി കാത്തിരിക്കാം. 

യൂറോപ്പ് മലയാളിയുടെ എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.