CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 41 Minutes 58 Seconds Ago
Breaking Now

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് ; മന്ത്രി സ്ഥാനത്തില്‍ ധാരണയായില്ല

മന്ത്രിസ്ഥാനം 21 ആക്കി ഉയര്‍ത്താന്‍ ഇടതുനേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും.  സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. എകെജി സെന്ററിലായിരുന്നു ചര്‍ച്ച നടന്നത്.

അതേസമയം, നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് സി.പി.ഐ. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും സി.പി.ഐ അറിയിച്ചു. നാലുമന്ത്രിസ്ഥാനങ്ങള്‍ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനല്‍കണമെന്ന് സിപിഎം അഭ്യര്‍ഥിച്ചിരുന്നു.

മന്ത്രിസ്ഥാനം 21 ആക്കി ഉയര്‍ത്താന്‍ ഇടതുനേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ട്. ഐഎന്‍എല്ലും കോവൂര്‍കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനല്‍കിയിട്ടുണ്ട് .

ആകെ 140 അംഗങ്ങളുള്ള സഭയില്‍ 99 പേരാണ് ഇടതുമുന്നണിയില്‍ നിന്ന് ജയിച്ചുകയറിയത്. സ്വതന്ത്രരടക്കം 67 പേര്‍ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയില്‍ നിന്ന് ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഞ്ച് പേരും ജെഡിഎസ്, എന്‍സിപി എന്നിവരില്‍ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോണ്‍ഗ്രസ് ബി, എല്‍ജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികള്‍ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.