CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 35 Seconds Ago
Breaking Now

പ്രീതി പട്ടേലിനെ ഇന്ത്യയിലേക്ക് നാടുകടത്തണം? ഹോം സെക്രട്ടറിയെ ചവിട്ടി പുറത്താക്കണമെന്ന് പ്രഖ്യാപിച്ച യുണൈറ്റ് നേതൃ സ്ഥാനാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത് ലേബര്‍ പാര്‍ട്ടി; വിദ്വേഷ കുറ്റകൃത്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു; ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ കുടിയേറ്റ പ്രശ്‌നത്തില്‍ ഇടപെട്ട് പുലിവാലായി

ലണ്ടനില്‍ ജനിച്ച പ്രീതി പട്ടേലിന്റെ മാതാപിതാക്കള്‍ ഉഗാണ്ടയില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്

ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്റെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന യൂണിയന്‍ നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് ലേബര്‍ പാര്‍ട്ടി. ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേലിനെ നാടുകടത്തണമെന്ന് ആഹ്വാനം ചെയ്ത വിദ്വേഷ കുറ്റകൃത്യം പോലീസിന് മുന്നിലെത്തിയതോടെയാണ് സംഭവം. യുണൈറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹൊവാര്‍ഡ് ബെക്കെറ്റിനാണ് നാവുപിഴ കുരുക്കായത്. 

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന വംശീയ ന്യൂനപക്ഷ രാഷ്ട്രീയ നേതാവായ ഹോം സെക്രട്ടറിയെ ചവിട്ടി പുറത്താക്കണമെന്ന് ബെക്കെറ്റ് ആവശ്യപ്പെട്ടത്. ഗ്ലാസ്‌ഗോയില്‍ രണ്ട് അഭയാര്‍ത്ഥി അപേക്ഷകരെ നാടുകടത്താനുള്ള ശ്രമത്തെ കുറിച്ച് പ്രതികരിക്കവെയാണ് 'പ്രീതി പട്ടേലിനെയാണ് നാടുകടത്തേണ്ടത്, അഭയാര്‍ത്ഥികളെയല്ല. സ്ഥാപിത വംശീയതയെ പിന്തുണയ്ക്കുന്ന ആരെ വേണമെങ്കിലും ഒപ്പം കൂട്ടാം. ഇവര്‍ നാണക്കേടാണ്', ബെക്കെറ്റ് കുറിച്ചു. 

ബെക്കെറ്റിന്റെ വിമര്‍ശനത്തില്‍ സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധം ഏറ്റുവാങ്ങി. ഗ്ലാസ്‌ഗോയില്‍ ബോര്‍ഡര്‍ ഫോഴ്‌സ് അധികൃതര്‍ പിടികൂടി ഇമിഗ്രേഷന്‍ വാനില്‍ കയറ്റിയ രണ്ട് ഇന്ത്യക്കാരെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടിയതോടെ പോലീസ് റിലീസ് ചെയ്തിരുന്നു. വാഹനത്തിന് ചുറ്റും നിന്ന പ്രതിഷേധക്കാരില്‍ ചിലര്‍ റോഡില്‍ കുത്തിയിരുന്നു. ഒരു ഫ്‌ളാറ്റില്‍ നിന്നാണ് രണ്ട് ഇന്ത്യക്കാരെ ഹോം ഓഫീസ് അധികൃതര്‍ പുറത്തിറക്കിയത്. 

ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങള്‍ക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ ശ്രമിച്ച ബെക്കെറ്റ് കുഴപ്പത്തില്‍ ചാടുകയായിരുന്നു. കറുത്ത നിറമുള്ള സ്ത്രീക്ക് എതിരെയുള്ള വംശീയ അധിക്ഷേപം ഉടന്‍ ഡിലീറ്റ് ചെയ്യണമെന്ന് യുണൈറ്റ് അംഗം ഗുരീന്ദര്‍ സിംഗ് ജോസാന്‍ ആവശ്യപ്പെട്ടു. ആദ്യം പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന ബെക്കെറ്റ് പിന്നീട് ട്വീറ്റ് പിന്‍വലിച്ചു. ലണ്ടനില്‍ ജനിച്ച പ്രീതി പട്ടേലിന്റെ മാതാപിതാക്കള്‍ ഉഗാണ്ടയില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്. 




കൂടുതല്‍വാര്‍ത്തകള്‍.