CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 43 Seconds Ago
Breaking Now

മിന്നലേറ്റ് മരിച്ച ഒന്‍പതുകാരന്റെ അവയവങ്ങള്‍ മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചു; അവയവ ദാനം നടത്തിയ വിവരം പങ്കുവെച്ച് ഹൃദയം തകര്‍ന്ന പിതാവ്; ഒപ്പം മറ്റ് മാതാപിതാക്കള്‍ക്ക് ഉപദേശവും!

ദുരന്തത്തിന് ശേഷവും മകന്റെ ദാനപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റമില്ലെന്ന് പിതാവ് വ്യക്തമാക്കി

ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഗ്രൗണ്ടില്‍ വെച്ച് മിന്നലേറ്റ് മരിച്ച ഒന്‍പത് വയസ്സുകാരന്‍ ജോര്‍ദാന്‍ ബാങ്ക്‌സിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. ഇതുവഴി മറ്റ് മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്ന് ജോര്‍ദാന്റെ ഹൃദയം തകര്‍ന്ന പിതാവ് വ്യക്തമാക്കി. 

കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിടവാങ്ങിയ മകന് ആദരവ് അര്‍പ്പിച്ച് പിതാവ് മാറ്റ് ബാങ്ക്‌സിന്റെ ഫേസ്ബുക്ക് പേജില്‍ വികാരപരമായ സന്ദേശം പങ്കുവെച്ചു. ബ്ലാക്പൂളില്‍ നിന്നുള്ള കുട്ടിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് ഫുട്‌ബോള്‍ താരങ്ങളും, എംപിമാരും രംഗത്തെത്തി. ഈ ചെറിയ പ്രായത്തില്‍ തന്നെ വിവിധ ചാരിറ്റികള്‍ക്കായി ഫണ്ട് റെയ്‌സിംഗ് നടത്താന്‍ ജോര്‍ദാന്‍ ബാങ്ക്‌സ് മുന്നിട്ടിറങ്ങിയിരുന്നു. 

ദുരന്തത്തിന് ശേഷവും മകന്റെ ദാനപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റമില്ലെന്ന് പിതാവ് വ്യക്തമാക്കി. 'അവനെ കുറിച്ചും ഇതിലും അഭിമാനം തോന്നാനില്ല. എന്നും മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തി സ്വാര്‍ത്ഥതയില്ലാതെ പെരുമാറി. ഈ ദയവാണ് ഇപ്പോള്‍ മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചിരിക്കുന്നത്. സാധിക്കുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കണമെന്നാണ് അവന്‍ പറയാറുള്ളത്. അവയവദാനത്തിന് സന്നദ്ധനായിരുന്ന ജോര്‍ദാന്റെ അവയവങ്ങള്‍ ദാനം ചെയ്തു. അതായിരിക്കും അവന്‍ ആഗ്രഹിക്കുക', ബാങ്ക്‌സ് വ്യക്തമാക്കി. 

സ്വന്തം മക്കള്‍ക്കായി ആവശ്യത്തിന് സമയം മാറ്റിവെയ്ക്കാന്‍ കൂടി ആവശ്യപ്പെട്ട് കൊണ്ടാണ് ബാങ്ക്‌സ് തന്റെ വാക്കുകള്‍ നിര്‍ത്തുന്നത്. ജോര്‍ദാന്റെ വിടവാങ്ങലിന് ശേഷം അത്തരം നിമിഷങ്ങളുടെ വില അദ്ദേഹം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.