CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 48 Seconds Ago
Breaking Now

ഗര്‍ഭിണി ഹൃദയാഘാതം നേരിട്ട് 10 മാസം കോമയിലായി; ഉറക്കം വിട്ടുണര്‍ന്നപ്പോള്‍ താനൊരു പെണ്‍കുഞ്ഞിന്റെ അമ്മയായെന്ന വിവരം അറിഞ്ഞു!

റോസി കോമയില്‍ കിടക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ മകള്‍ കാതറീനയെ സിസേറിയനിലൂടെ പുറത്തെടുത്തത്

ഹൃദയാഘാതം നേരിട്ട് കോമയിലായ യുവതി താന്‍ പ്രസവിച്ച വിവരം അറിഞ്ഞത് പത്ത് മാസത്തിന് ശേഷം മയക്കം വിട്ടുണര്‍ന്നപ്പോള്‍! മാസങ്ങള്‍ക്ക് ശേഷം ബോധം ഉണര്‍ന്നപ്പോഴാണ് താന്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. 

ഇറ്റലിയിലെ ടസ്‌കനിയില്‍ നിന്നുള്ള 37-കാരി ക്രിസ്റ്റിന റോസിയാണ് ഏഴ് മാസം ഗര്‍ഭിണിയായി ഇരിക്കവെ ഹൃദയാഘാതം നേരിട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റോസി കോമയിലേക്ക് വഴുതിപ്പോയത്. റോസി കോമയില്‍ കിടക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ മകള്‍ കാതറീനയെ സിസേറിയനിലൂടെ പുറത്തെടുത്തത്. 

സംഭവം നടന്ന് പത്ത് മാസങ്ങള്‍ക്ക് ശേഷം ഭാര്യയെ കെട്ടിപ്പുണരാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഭര്‍ത്താവ് ഗബ്രിയേല്‍ സുസി. ബോധം ഉണര്‍ന്നതോടെ ക്രിസ്റ്റിനയെ ഓസ്ട്രിയയിലെ ക്ലിനിക്കിലേക്ക് മാറ്റി. സമ്പൂര്‍ണ്ണ രോഗമുക്തിക്കായി ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിനാണ് വിധേയമാക്കുക. 

സ്വയം ശ്വസിക്കാനായി റോസിയുടെ ട്യൂബ് നീക്കം ചെയ്തിട്ടുണ്ട്. ഗോഫണ്ട് പേജ് വഴി സ്വരൂപിച്ച 155,175 പൗണ്ടിലേറെ സംഭാവന ഉപയോഗിച്ചാണ് ഇവരുടെ ചികിത്സ നടത്തുന്നത്. വിദേശത്ത് ചികിത്സ നല്‍കാന്‍ കൂടുതല്‍ പണം നേടാന്‍ കഴിയുമെന്നാണ് ഭര്‍ത്താവ് പ്രതീക്ഷിക്കുന്നത്. ഇതിനെല്ലാം ശേഷമെ താന്‍ പ്രസവിച്ച മകളെ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ റോസിക്ക് സാധിക്കൂ!




കൂടുതല്‍വാര്‍ത്തകള്‍.