CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 42 Seconds Ago
Breaking Now

അയിഷ സുല്‍ത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം'; പിന്തുണച്ച് ഹരീഷ് പേരടി

ലക്ഷദീപ് വിഷയത്തില്‍  രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക അയിഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് നടന്‍ ഹരീഷ് പേരടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഐഷയ്ക്ക് പിന്തുണ അറിയിച്ചത്.

'ഐഷ സുല്‍ത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം' എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. 'ഏമാന്മാരെ ഏമാന്മാരെ.. 'എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം  പാടുകയും ചെയ്തു.

ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഐഷ സുല്‍ത്താന്‍ ബയോവെപ്പണ്‍ എന്ന പ്രയോഗം നടത്തിയത്. ലക്ഷ്യദ്വീപില്‍ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.