CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 47 Seconds Ago
Breaking Now

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ സാധ്യത കുറവ്

2019 ഡിസംബറില്‍ ഇവര്‍ അഫ്ഗാന്‍ പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു.

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് ഇന്ത്യന്‍ വനിതകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റിയന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്‍. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാരോടൊപ്പം എത്തിയവരാണ് ഇവര്‍ നാലു പേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ വച്ച് ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടു.2019 ഡിസംബറില്‍ ഇവര്‍ അഫ്ഗാന്‍ പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു.

13 രാജ്യങ്ങളില്‍ നിന്നുള്ള ഐഎസിലെ 408 അംഗങ്ങളെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അറിയിച്ചു. നാലു ഇന്ത്യക്കാരാണുള്ളത്. തടവുകാരെ മടക്കി കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഐഎസില്‍ ചേര്‍ന്ന നാലു വനിതകളേയും തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജനികളില്‍ ഭിന്നതയുണ്ട്. തിരിച്ചുകൊണ്ടുവരുന്നതിനുള്ള അനുവാദം നല്‍കാനിടയില്ലെന്നുമാണ് സൂചന. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്ന നാലു വനിതകളേയും കണ്ടിരുന്നു. എന്നാല്‍ ഇവരും തീവ്ര മൗലിക വാദനിലപാടുകളുള്ളവരാണെന്ന് മനസിലായെന്നും അവരെ അവിടെ തന്നെ വിചാരണ ചെയ്യണമെന്ന അഭിപ്രായമാണ് ഉള്ളതെന്നുമായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.