CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 38 Seconds Ago
Breaking Now

വാക്‌സിന്‍ വിരുദ്ധര്‍ക്കും വാക്‌സിന്‍! പകുതിയോളം വാക്‌സിന്‍ വിരുദ്ധര്‍ ഒടുവില്‍ പ്രതിരോധം സ്വീകരിച്ചു; വംശീയ ന്യൂനപക്ഷങ്ങളും വാക്‌സിനെ വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു; വിമുഖത അയയുന്നു, പ്രതിരോധം മുറുകുന്നു

മുസ്ലീങ്ങള്‍ക്കിടയില്‍ ഇത് മൂന്നിരട്ടി വര്‍ദ്ധിച്ചെന്നും പഠനം പറയുന്നു. 23 ശതമാനത്തില്‍ നിന്നും 67 ശതമാനത്തിലേക്കാണ് ഈ വര്‍ദ്ധന

യുകെയിലെ വാക്‌സിന്‍ വിരുദ്ധര്‍ക്കിടയിലും വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതില്‍ വിജയിച്ച് സര്‍ക്കാര്‍. വാക്‌സിന്‍ വിരുദ്ധത പ്രകടിപ്പിച്ച പകുതിയോളം പേരിലേക്ക് ഇതിനകം വാക്‌സിന്‍ എത്തിക്കഴിഞ്ഞു. കൂടാതെ വാക്‌സിന്‍ വിമുഖത പ്രകടിപ്പിച്ച് മാറിനിന്ന ന്യൂനപക്ഷ വംശജര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ശുഭവാര്‍ത്തയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. 

2020 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ 52 ശതമാനത്തോളം പേരാണ് ഇപ്പോള്‍ വാക്‌സിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം വാക്‌സിന്‍ സംബന്ധിച്ച് ചോദിച്ചപ്പോള്‍ വാക്‌സിനെടുക്കാന്‍ സാധ്യത തീരെ കുറവാണെന്ന് അഭിപ്രായപ്പെട്ട 84 ശതമാനം പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കിംഗ്‌സ് കോളേജ് ലണ്ടനും, ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 

ആറ് മാസം മുന്‍പ് വാക്‌സിന്‍ പദ്ധതി ആരംഭിച്ചപ്പോഴുള്ള വാക്‌സിന്‍ വിമുഖത ഇപ്പോഴില്ലെന്നാണ് ഇതോടെ മനസ്സിലാകുന്നത്. വംശീയ ന്യൂനപക്ഷങ്ങളില്‍ വാക്‌സിന്‍ ആത്മവിശ്വാസം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. നവംബര്‍, ഡിസംബര്‍ കാലത്ത് വാക്‌സിനെടുക്കാന്‍ സാധ്യതയുള്ള ഈ വിഭാഗങ്ങളിലെ എണ്ണം 36 ശതമാനം മാത്രമായിരുന്നു. ഇതാണ് വാക്‌സിന്‍ സ്വീകരിക്കുമെന്നോ, സ്വീകരിച്ച് കഴിഞ്ഞവരുടെയോ എണ്ണം 72 ശതമാനത്തില്‍ എത്തിച്ചിരിക്കുന്നത്. 

മുസ്ലീങ്ങള്‍ക്കിടയില്‍ ഇത് മൂന്നിരട്ടി വര്‍ദ്ധിച്ചെന്നും പഠനം പറയുന്നു. 23 ശതമാനത്തില്‍ നിന്നും 67 ശതമാനത്തിലേക്കാണ് ഈ വര്‍ദ്ധന. മതപരമായ ആളുകളെ കൂടി ഉള്‍പ്പെടുത്തി ആശയവിനിമയം ശക്തിപ്പെടുത്തിയതാണ് ഈ മാറ്റത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാര്‍ ഡോ. ചാന്ദ് നാഗ്‌പോള്‍ തന്നെ നേരിട്ട് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.