CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 7 Seconds Ago
Breaking Now

പണിയെടുക്കുമ്പോള്‍ ആളുകള്‍ സമയംപോക്കിനു കാണുന്ന സിനിമയായി ഇത് മാറരുത്; മിന്നല്‍ മുരളി തിയറ്ററില്‍ തന്നെ കാണണമെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്

മിന്നല്‍മുരളി തിയറ്ററില്‍ തന്നെ കാണണമെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്.  ടിവിയിലോ മൊബൈലിലോ റിലീസ് ചെയ്ത് കാണുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നും സംവിധയകാന്‍ പറഞ്ഞു. ഒരു പ്രമുഖ ഓണ്‍ലൈന്‍ സംഘടിപ്പിച്ച 'വെള്ളിയാഴ്ചകളേ വീണ്ടും വരുമോ?' എന്ന ക്ലബ്ബ്ഹൗസ് കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നു വരെ നിര്‍മാതാവിനോട് സംസാരിക്കുമ്പോള്‍ തിയറ്ററില്‍ തന്നെ ചിത്രം ഇറക്കാം എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്.  സൂപ്പര്‍ഹീറോ വിഭാഗത്തില്‍പെടുന്ന സിനിമയാണ് മിന്നല്‍മുരളി. അതിന്റെ ഭൂരിഭാഗം ഓഡിയന്‍സും കുട്ടികളായിരിക്കും. അങ്ങനെയുള്ള ഓഡിയന്‍സ് ഈ ചിത്രം ടിവിയിലോ മൊബൈലിലോ കണ്ടാല്‍ എങ്ങനെയിരിക്കും എന്ന ആശങ്ക .

മഹേഷേട്ടന്‍ (മഹേഷ് നാരായണന്‍) ആ ഒരു ഇമോഷനല്‍ ഘട്ടം കഴിഞ്ഞിരിക്കുന്നു. മാലിക് എന്ന തന്റെ വലിയ സിനിമ ഒടിടിയില്‍ റിലീസ് ആകുന്നുവെന്നത് റിയാലിറ്റിയായി അദ്ദേഹം അംഗീകരിച്ചു. ഞാനും ഇപ്പോള്‍ ആ ഘട്ടത്തിലൂടെയാണ് കടന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രം തിയറ്ററില്‍ ഇറങ്ങിയില്ലെങ്കില്‍ എന്തുസംഭവിക്കും, നമ്മള്‍ ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാകുമോ? നിരവധി ടെക്‌നിഷ്യന്‍സ് ജോലിയെടുത്തതാണ്. അങ്ങനെയുള്ള സിനിമ മൊബൈലിലൂ!ടെ റിലീസ് ആകുക ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. അടുക്കളയിലും മറ്റും പണിയെടുക്കുമ്പോള്‍ ആളുകള്‍ സമയംപോക്കിനു കാണുന്ന സിനിമയായി ഇത് മാറരുത്.

 




കൂടുതല്‍വാര്‍ത്തകള്‍.