CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 34 Seconds Ago
Breaking Now

മിസ് യൂണിവേഴ്‌സ്‌ ഓസ്‌ട്രേലിയയായി കിരീടം ചൂടിയ മുന്‍ മലയാളി പുരോഹിതന്റെ മകള്‍; ഇന്ത്യന്‍ പാരമ്പര്യത്തിന്റെ പേരില്‍ നേരിട്ടത് വംശീയത; ഒപ്പം പൊക്കക്കുറവ് പൊക്കിപ്പിടിച്ച് ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കാന്‍ പോരെന്ന കമന്റും; പൊളിച്ചടുക്കി ഈ 'അര്‍ദ്ധമലയാളി' പെണ്‍കൊടി!

തനിക്ക് ലഭിച്ച ഈ നേട്ടം വംശീയ ചിന്തകളെ മാറ്റിമറിക്കാനുള്ള അവസരമായാണ് ഈ പാതി മലയാളി സുന്ദരി വിനിയോഗിക്കുന്നത്

ചില വാക്കുകള്‍, അവ ഏറെ വേദനിപ്പിക്കുന്നതാണെങ്കില്‍ കൂടി ജീവിതത്തില്‍ വിജയിച്ച് കാണിക്കാന്‍ വാശി സമ്മാനിക്കും. മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയായി കിരീടം ചൂടിയ പാതി മലയാളി മറിയ തട്ടിലും ഈ വിഭാഗത്തില്‍ വരുന്ന വ്യക്തിയാണ്. താന്‍ നേരിട്ട വംശീയ അധിക്ഷേപങ്ങള്‍ മൂലം തന്റെ ഇന്ത്യന്‍ പാരമ്പര്യം ഓസ്‌ട്രേലിയന്‍ സമൂഹത്തെ പുനരാവിഷ്‌കരിക്കാനായി ഉപയോഗിക്കാമെന്നാണ് മറിയ തട്ടില്‍ തിരിച്ചറിഞ്ഞത്. 

5 അടി 3 ഇഞ്ച് ഉയരക്കാരിയായ തനിക്ക് ഓസ്‌ട്രേലിയയെ ലോകവേദിയില്‍ പ്രതിനിധീകരിക്കാനുള്ള ഓസ്‌ട്രേലിയന്‍ യോഗ്യതയില്ലെന്ന തരത്തില്‍ നിരവധി കമന്റുകള്‍ നേരിട്ടതായി 28-കാരി പറയുന്നു. വെള്ളക്കാരായ സ്ത്രീകള്‍ മിസ് യൂണിവേഴ്‌സായി മാറി ഓസ്‌ട്രേലിയയുടെ ഉയരം സൂക്ഷിക്കുന്ന ദിനം നഷ്ടമായെന്ന് വരെ പറഞ്ഞവരുണ്ട്. 

മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയായി കിരീടം ചൂടിയ രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് മറിയ. 2019ല്‍ പ്രിയ സെറെറോ ഈ നേട്ടം കൈവരിച്ചിരുന്നു. ഏഴ് ദശകങ്ങള്‍ക്കിടെ മിസ് യൂണിവേഴ്‌സ് വേദിയില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ കറുത്ത ചര്‍മ്മക്കാരിയുമാണ് മറിയ. മിസ് യൂണിവേഴ്‌സിന്റെ 69 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും പൊക്കം കുറഞ്ഞ മത്സരാര്‍ത്ഥി കൂടിയാണ് ഈ അര്‍ദ്ധമലയാളി. 

1990കളില്‍ ഇന്ത്യയില്‍ നിന്നും മെല്‍ബണിലേക്ക് കുടിയേറിതയാണ് മറിയയുടെ മാതാപിതാക്കള്‍. കേരളത്തില്‍ നിന്നുള്ള മുന്‍ കത്തോലിക്കാ പുരോഹിതനാണ് പിതാവ് ടോണി. കൊല്‍ക്കത്തക്കാരി നിക്കിയുമായി പ്രണയത്തിലായതോടെയാണ് ടോണി തിരുവസ്ത്രം ഉപേക്ഷിച്ചത്. പൊക്കം ആവശ്യത്തിന് ഇല്ലെന്ന തോന്നലില്‍ മോഡലിംഗ് ഇഷ്ടമായിട്ടും ഒഴിഞ്ഞുനിന്ന മറിയ മിസ് യൂണിവേഴ്‌സി മത്സരത്തിലേക്ക് എത്തിപ്പെട്ടത് 2019-ലെ പ്രിയയുടെ വിജയത്തോടെയാണ്. 

തനിക്ക് ലഭിച്ച ഈ നേട്ടം വംശീയ ചിന്തകളെ മാറ്റിമറിക്കാനുള്ള അവസരമായാണ് ഈ പാതി മലയാളി സുന്ദരി വിനിയോഗിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.