CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 7 Minutes 26 Seconds Ago
Breaking Now

പാവപ്പെട്ട രാജ്യങ്ങളെ വരുതിയിലാക്കുന്ന ചൈനയ്‌ക്കെതിരെ കൈകോര്‍ത്ത് ജി7 നേതാക്കള്‍; ബീജിംഗിന്റെ കടം വാങ്ങി മുടിഞ്ഞ രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് പൗണ്ട് ഒഴുക്കി രക്ഷപ്പെടുത്തും!

ഗ്രീന്‍ ബെല്‍റ്റ് ഇനീഷ്യേറ്റീവ് എന്ന പേരിലാണ് ജി7 പുതിയ പദ്ധതി തുടങ്ങുന്നത്

ആഗോള തലത്തില്‍ ശക്തിയാര്‍ജ്ജിക്കുന്ന ചൈനയുടെ കൈക്കരുത്തിനെ നേരിടാന്‍ ജി7 നേതാക്കള്‍ കൈകോര്‍ക്കുന്നു. ചൈനയോട് കടപ്പെട്ട് പോയ രാജ്യങ്ങള്‍ക്ക് മില്ല്യണ്‍ കണക്കിന് പൗണ്ട് ഒഴുക്കി കടം തീര്‍ത്ത് ബീജിംഗിന്റെ സ്വാധീനത്തില്‍ കുടുങ്ങിപോകാതെ രക്ഷിക്കാനാണ് നേതാക്കളുടെ തീരുമാനം. 

കോണ്‍വാളില്‍ യുകെ ആതിഥേയത്വം വഹിക്കുന്ന ജി7 സമ്മേളനത്തിലാണ് ചൈനയ്‌ക്കെതിരെ ഒരുമിച്ച് മത്സരിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനത്തോട് ഒപ്പം നില്‍ക്കാന്‍ തീരുമാനമായത്. ചൈന തങ്ങളുടെ ബെല്‍റ്റ് & റോഡ് പദ്ധതി ഉപയോഗിച്ച് പാവപ്പെട്ട രാജ്യങ്ങളിലെ വന്‍കിട പ്രൊജക്ടുകള്‍ക്ക് ധനസഹായം നല്‍കിവരുന്നുണ്ട്. ഇതുവഴി ബീജിംഗിന്റെ രാഷ്ട്രീയത്തോടും, സാമ്പത്തികമായും കടക്കാരായി മാറുകയാണ് ഈ രാജ്യങ്ങള്‍. 

ചൈനീസ് പദ്ധതിക്ക് പകരമുള്ള പദ്ധതി നടപ്പാക്കാന്‍ പ്രസിഡന്റ് ബൈഡന്റെ ഭരണകൂടം ജി7ല്‍ അനുമതി ഉറപ്പാക്കി. ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് പുറമെ കൊവിഡ്-19 മഹാമാരിയുടെ ഉത്ഭവം സംബന്ധിച്ച് സുതാര്യതയില്ലായ്മയും ചേര്‍ന്നതോടെയാണ് യുഎസ് ചൈനയ്ക്ക് എതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നത്. 

ചൈനയുടെ സാമ്പത്തിക ശക്തിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് യുകെയും പിന്തുണ നല്‍കുന്നുണ്ട്. ഗ്രീന്‍ ബെല്‍റ്റ് ഇനീഷ്യേറ്റീവ് എന്ന പേരിലാണ് ജി7 പുതിയ പദ്ധതി തുടങ്ങുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് ജനാധിപത്യപരമായ പകരം സംവിധാനമാണ് ഇതുവഴി ഉദ്ദേശിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.