CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 54 Seconds Ago
Breaking Now

സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കാത്തിരിക്കൂ! ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് നാലാഴ്ച നീട്ടാന്‍ തീരുമാനം; പ്രഖ്യാപനം മാത്രം ബാക്കി; ഡെല്‍റ്റ കേസുകള്‍ കുതിച്ചതോടെ ആയിരക്കണക്കിന് പേരെ ആശുപത്രി അഡ്മിഷനില്‍ നിന്നും രക്ഷിക്കാന്‍ മറ്റ് പോംവഴിയില്ലാതെ സര്‍ക്കാര്‍

സാധാരണ ജീവിതം മടങ്ങിവരുന്നതിന് മുന്‍പ് പരമാവധി ആളുകള്‍ക്ക് സുരക്ഷ നല്‍കാനാണ് ബോറിസ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട്

കൊവിഡ് ലോക്ക്ഡൗണ്‍ വിലക്കുകള്‍ അവസാനിപ്പിക്കുന്നത് അടുത്ത മാസത്തേക്ക് ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍. ജൂണ്‍ 21ന് നടപ്പാക്കേണ്ട ഫ്രീഡം ഡേ നാലാഴ്ച വൈകി ജൂലൈ 19ന് നടപ്പാക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഡെല്‍റ്റ വേരിയന്റ് മൂലം കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ ഒരു അവസാന പ്രതിരോധമെന്ന നിലയിലാകും ഈ വൈകിക്കല്‍ പ്രഖ്യാപനം. 

ടോറി എംപിമാരുടെ പ്രതിഷേധവും, ഹോസ്പിറ്റാലിറ്റി, തിയറ്റര്‍ മേഖലയില്‍ നിന്നുള്ള മുന്നറിയിപ്പും വകവെയ്ക്കാതെയാണ് ബോറിസ് ജോണ്‍സന്റെ നീക്കം. എല്ലാത്തരം വിലക്കുകളും അവസാനിപ്പിക്കുന്നത് കേസുകള്‍ വീണ്ടും ഉയരാന്‍ കാരണമാകുമെന്ന് പ്രധാനമന്ത്രി വാദം ഉന്നയിക്കും. പൊതുജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്നാല്‍ വീണ്ടും വിലക്കുകളിലേക്ക് കൂപ്പുകുത്തുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം ഉപദേശിക്കും. 

വാക്‌സിനേഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് വരെ വിലക്കുകളില്‍ ഇളവുകള്‍ നല്‍കില്ലെന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി തയ്യാറാകും. സാധാരണ ജീവിതം മടങ്ങിവരുന്നതിന് മുന്‍പ് പരമാവധി ആളുകള്‍ക്ക് സുരക്ഷ നല്‍കാനാണ് ബോറിസ് ശ്രമിക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിവാഹങ്ങള്‍ക്ക് 30 പേര്‍ പങ്കെടുക്കുന്ന പരിധി നീക്കുമെന്നാണ് കരുതുന്നത്. ചാന്‍സലര്‍ ഋഷി സുനാകും, മൈക്കിള്‍ ഗോവ്, ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകും നാലാഴ്ച വിലക്കുകള്‍ നീട്ടാന്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. 

ശ്രദ്ധയോടെ നീങ്ങുന്നതോടൊപ്പം വീണ്ടും പഴയ അവസ്ഥയിലേക്ക് പോകരുതെന്നാണ് യുകെ ഗവണ്‍മെന്റ് നിലപാട്. ഈ ജാഗ്രത തുടരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊറോണാ കേസുകള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകരുത്. വാക്‌സിനും, വൈറസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്, ഒരു സര്‍ക്കാര്‍ ശ്രോതസ്സ് ടെലിഗ്രാഫിനോട് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.