CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 1 Seconds Ago
Breaking Now

ഫര്‍ലോംഗ് സ്‌കീം അവസാനിപ്പിക്കും! സഹായ സ്‌കീം ജൂലൈ 1 മുതല്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കും; സ്‌കീം തുടരണമെന്ന ബിസിനസ്സുകളുടെ ആവശ്യം ചാന്‍സലര്‍ തള്ളി; ലോക്ക്ഡൗണ്‍ എത്ര നീണ്ടാലും സര്‍ക്കാരിന്റെ വിഹിതം കുറയ്ക്കും; ബിസിനസ്സ് റേറ്റ് ഹോളിഡേയും നീട്ടില്ല

ബിസിനസ്സ് റേറ്റ് ഹോളിഡേ നീട്ടണമെന്ന ആവശ്യവും ചാന്‍സലര്‍ തള്ളുന്നുണ്ട്

ഫര്‍ലോംഗ് സ്‌കീം നീട്ടണമെന്ന ബിസിനസ്സുകളുടെ ആവശ്യം തള്ളി ഋഷി സുനാക്. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് നീളുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ഫര്‍ലോംഗ് സ്‌കീം നീട്ടില്ലെന്ന് ചാന്‍സലര്‍ ഉറപ്പിച്ചു. ഈ മാസം അവസാനത്തോടെ വന്‍ തുക ചെലവഴിച്ചുള്ള ശമ്പള സപ്പോര്‍ട്ട് സ്‌കീം തീരേണ്ടതാണ്. 

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ബജറ്റിലാണ് ജോലിക്ക് എത്താന്‍ സാധിക്കാത്തവരുടെ 80 ശതമാനം ശമ്പളം കവര്‍ ചെയ്യാനുള്ള സ്‌കീം ഋഷി സുനാക് പ്രഖ്യാപിച്ചത്. ജൂലൈ 1 മുതല്‍ സര്‍ക്കാരിന്റെ പങ്ക് 70 ശതമാനമായി കുറയും, 10 ശതമാനം എംപ്ലോയേഴ്‌സ് നല്‍കേണ്ടിവരും. ഘട്ടംഘട്ടമായാണ് സ്‌കീം ചാന്‍സലര്‍ അവസാനിപ്പിക്കുക. സെപ്റ്റംബര്‍ അവസാനം വരെ സ്‌കീമിന്റെ ഗുണം തൊഴില്‍ദാതാക്കള്‍ക്ക് ലഭിക്കും. 

എന്നാല്‍ ഘട്ടംഘട്ടമായി സര്‍ക്കാരിന്റെ വിഹിതം കുറയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാനാണ് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെ ബിസിനസ്സ് ഗ്രൂപ്പുകള്‍ ചാന്‍സലറോട് ആവശ്യപ്പെട്ടത്. 2 ലക്ഷം തൊഴിലുകളാണ് വെള്ളത്തിലാകുകയെന്ന് ഹോസ്പിറ്റാലിറ്റി മേധാവികളും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഫര്‍ലോംഗ് സ്‌കീം ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള പദ്ധതിയില്‍ മാറ്റമില്ലെന്ന് സുനാക് ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

സെപ്റ്റംബര്‍ അവസാനം വരെ പദ്ധതി നീളുമ്പോള്‍ ട്രഷറി ആവശ്യത്തിലേറെ പിന്തുണ ലഭ്യമാക്കിയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഏതെങ്കിലും തരത്തില്‍ വൈകല്‍ നേരിട്ടാലും ഫര്‍ലോംഗ് പദ്ധിയുടെ ഭാവിയില്‍ മാറ്റമുണ്ടാകില്ല. ബിസിനസ്സ് റേറ്റ് ഹോളിഡേ നീട്ടണമെന്ന ആവശ്യവും ചാന്‍സലര്‍ തള്ളുന്നുണ്ട്.

ഈ മാസം അവസാനത്തോടെ റേറ്റ് ഹോളിഡേയും അവസാനിക്കും. ആദ്യ ലോക്ക്ഡൗണ്‍ തുടങ്ങിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ലെഷര്‍ മേഖലകള്‍ക്ക് 100 ശതമാനം ആശ്വാസം നല്‍കിയിരുന്ന സ്‌കീമാണിത്. ജൂലൈ 1 മുതല്‍ ഇത് 66 ശതമാനമാക്കി കുറയ്ക്കും. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇത് തുടരുകയും ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.