CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 33 Seconds Ago
Breaking Now

പങ്കാളി ഓടിയെത്തിയത് ക്രിസ്റ്റ്യാന്‍ എറിക്‌സണ്‍ മൈതാനത്ത് മരിച്ചുവീണെന്ന് ഭയത്തില്‍; താരം ശ്വസിക്കുന്നതായി സഹതാരങ്ങള്‍ അറിയിച്ചു; ഹൃദയാഘാതം നേരിട്ട മധ്യനിരക്കാരന്‍ ടീമിനെ വീഡിയോ കോളില്‍ വിളിച്ചു

ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന മധ്യനിരക്കാരന്‍ 'സുഖമായിരിക്കുന്നുവെന്ന്' ഇന്റര്‍ മിലാന്‍ ക്ലബിലെ ടീം അംഗങ്ങളെ അറിയിച്ചു

യൂറോ കപ്പിന്റെ ആദ്യ ദിനത്തില്‍ മൈതാനത്ത് കണ്ണീര്‍ വീഴ്ത്തിയ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യാന്‍ എറിക്‌സണ്‍ മരിച്ചുവീണതായി പങ്കാളി ഭയപ്പെട്ടതായി മുന്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷ്‌മൈക്കിള്‍. ഹൃദയാഘാതം നേരിട്ടതോടെയാണ് താരം കുഴഞ്ഞുവീണതെന്ന് ഡോക്ടര്‍മാര്‍ ഇതിനിടെ വെളിപ്പെടുത്തി. 

ഫിന്‍ലാന്‍ഡിന് എതിരായ മത്സരത്തിനിടെയാണ് 29-കാരനായ മധ്യനിരക്കാരന്‍ കുഴഞ്ഞുവീണത്. കരഞ്ഞുകൊണ്ട് മൈതാനത്തേക്ക് എത്തിയ രണ്ട് മക്കളുടെ അമ്മ കൂടിയായ പങ്കാളി സാബറീന ക്വിസ്റ്റ് ജെന്‍സന് അരികിലെത്തിയ സഹതാരങ്ങള്‍ ക്രിസ്റ്റ്യാന്‍ ശ്വാസമെടുക്കുന്നതായി അറിയിച്ചെന്ന് പീറ്റര്‍ വ്യക്തമാക്കി. 

ഡെന്‍മാര്‍ക്ക് താരങ്ങളില്‍ ഒരാളായ തന്റെ മകന്‍ കാസ്പറും സാബറീനയെ സമാധാനിപ്പിക്കാന്‍ എത്തിയിരുന്നതായി പീറ്റര്‍ ബിബിസിയോട് പറഞ്ഞു. 'ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ രണ്ട് മണിക്കൂറായിരിക്കും അത്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായ ഉത്തരമില്ല. കളിക്കാരുടെ ഭാര്യമാര്‍ ഇരിക്കുന്നതിന് അധികം അകലെയല്ലാതെയാണ് ക്രിസ്റ്റ്യാന്‍ വീണത്. ഇത് കണ്ടാണ് സാബറീന മൈതാനത്തേക്ക് എത്തിയത്. ഇതോടെ സഹതാരങ്ങള്‍ ഓടിയെത്തി ക്രിസ്റ്റിയാന്‍ ശ്വസിക്കുന്നതായും മരിച്ചിട്ടില്ലെന്നും അറിയിച്ചു', പീറ്റര്‍ പറഞ്ഞു. 

അതേസമയം ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന മധ്യനിരക്കാരന്‍ 'സുഖമായിരിക്കുന്നുവെന്ന്' ഇന്റര്‍ മിലാന്‍ ക്ലബിലെ ടീം അംഗങ്ങളെ അറിയിച്ചു. ഡെന്‍മാര്‍ക്ക് ടീം അംഗങ്ങളുമായി വീഡിയോ കോളും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.