CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 53 Seconds Ago
Breaking Now

കുടുംബചരിത്രമല്ല പുതുചരിത്രം രചിക്കുന്നത്! ഇംഗ്ലണ്ടിന്റെ പുതിയ ഫുട്‌ബോള്‍ സൂപ്പര്‍ ഹീറോയായി യൂറോ കപ്പില്‍ ആഞ്ഞടിച്ച് കാല്‍വിന്‍ ഫിലിപ്‌സ്; കുടുംബ സോഫയില്‍ കിടക്കാന്‍ വിധിക്കപ്പെട്ട അമ്മ, ജമൈക്കക്കാരന്‍ പിതാവ് ജയിലില്‍; 11 വയസ്സ് മുതല്‍ ഒരേ കാമുകിയുമായി പ്രണയം; 25-കാരന്‍ ഫിലിപ്‌സിന്റെ വീരഗാഥ!

കരീബിയന്‍ ടീമില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് ഗാരെത് സൗത്ത്‌ഗേറ്റ് ഇടപെട്ട് ഈ താരത്തിന് ഇംഗ്ലണ്ട് ടീമിലേക്ക് വഴിയൊരുക്കിയത്

ജീവിതത്തില്‍ വിജയം നേടുന്നവരുടെ കഥകള്‍ നിരവധി പേര്‍ക്ക് പ്രചോദനമാകും. രക്ഷിതാക്കള്‍ നല്ല രീതിയില്‍ ജീവിച്ചെങ്കില്‍ മാത്രമാണ് മക്കള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാവുകയെന്നാണ് പൊതുവെയുള്ള പറച്ചില്‍. എന്നാല്‍ ജീവിതത്തിലെ ദുരനുഭവങ്ങളും, ദുരന്തങ്ങളും ഊര്‍ജ്ജമാക്കി മാറ്റി വിജയിച്ച് കയറുന്ന ചിലരുണ്ട് നമുക്കിടയില്‍. യൂറോ കപ്പില്‍ ക്രൊയേഷ്യക്കെതിരെ 1-0ന് വിജയിച്ച് കയറിയപ്പോള്‍ ഇംഗ്ലണ്ടും അത്തരമൊരു പുതുയുഗ താരത്തിന്റെ പിറവി കണ്ടു- കാല്‍വിന്‍ ഫിലിപ്‌സ്!

കഴിഞ്ഞ 12 മാസക്കാലം ഏത് ടീമിന് വേണ്ടി കളിക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലായിരുന്നു ഫിലിപ്‌സ്. ജമൈക്കയ്ക്ക് പകരം ഇംഗ്ലണ്ടില്‍ കളിക്കാന്‍ തീരുമാനിച്ച ഈ 25-കാരന് അയര്‍ലണ്ടിന് വേണ്ടി കളിക്കാനും യോഗ്യതയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടക്കേണ്ട യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മഹാമാരി മൂലം ഒരു വര്‍ഷം വൈകിയില്ലായിരുന്നെങ്കില്‍ കാല്‍വിന്‍ ഫിലിപ്‌സ് ഇംഗ്ലണ്ട് നിരയില്‍ കാണുകയില്ലായിരുന്നു. കാരണം ഈ ഘട്ടത്തില്‍ പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിന് വേണ്ടി ഫിലിപ്‌സ് കളിക്കളത്തില്‍ ഇറങ്ങിയിരുന്നില്ല. 

ഫിലിപ്‌സിന്റെ നേട്ടങ്ങളില്‍ വളരെയേറെ അഭിമാനിക്കുന്നതായി കാമുകി ആഷ്‌ലെ ബെഹാന്‍ പറയുന്നു. 11 വയസ്സ് മുതല്‍ താരത്തിനൊപ്പം നിലനിന്ന പെണ്‍കുട്ടിയാണ് ആഷ്‌ലെ. അമ്മ ലിന്‍ഡെയുമായി നല്ല അടുപ്പത്തിലാണെങ്കിലും ഫിലിപ്‌സിന്റെ പിതാവ് താന്‍ പരിശീലിക്കുന്ന ലീഡ്‌സ് ട്രെയിനിംഗ് ഗ്രൗണ്ടിന് അടുത്തുള്ള എച്ച്എം പ്രിസണ്‍ വീല്‍സ്റ്റണില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. പിതാവിന്റെ മോശം പശ്ചാത്തലം ഫിലിപ്‌സ് മറച്ചുവെയ്ക്കാറില്ല. തെറ്റായ കൂട്ടുകെട്ടും, മയക്കുമരുന്നും, തല്ലും ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളിലും പിതാവുണ്ട്, ഫിലിപ്‌സ് പറയുന്നു. 

കരീബിയന്‍ ടീമില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് ഗാരെത് സൗത്ത്‌ഗേറ്റ് ഇടപെട്ട് ഈ താരത്തിന് ഇംഗ്ലണ്ട് ടീമിലേക്ക് വഴിയൊരുക്കിയത്. തന്റെ ജമൈക്കന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഫിലിപ്‌സ്, ബ്ലാക്ക് ലൈവ്‌സ് മാറ്ററിന് പിന്തുണയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ ഇംഗ്ലീഷ് ടീമില്‍ ആദ്യമായി എത്തിയ താരം സുപ്രധാന മത്സരത്തില്‍ തന്റെ വരവ് അറിയിച്ചും കഴിഞ്ഞു!




കൂടുതല്‍വാര്‍ത്തകള്‍.