CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 34 Minutes 30 Seconds Ago
Breaking Now

തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിതം നയിക്കാന്‍ ഒരിക്കലും വൈകിയില്ലെന്ന് സ്ത്രീകള്‍ക്ക് കാണിച്ചുതന്നതിന് ഒരുപാട് നന്ദി; മഞ്ജു വാര്യരുടെ ചിത്രത്തിന് താഴെ വന്ന കമന്റ് വൈറല്‍

തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിതം നയിക്കാന്‍ ഒരിക്കലും വൈകിയില്ലെന്ന് സ്ത്രീകള്‍ക്ക് കാണിച്ചുതന്നതിന് ഒരുപാട് നന്ദി; മഞ്ജു വാര്യരുടെ ചിത്രത്തിന് താഴെ വന്ന ആരാധകന്റെ കമന്റ് ചര്‍ച്ചയാകുന്നു

മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഓരോ ചിത്രവും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ ചതുര്‍മുഖത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ കിടിലന്‍ കോസ്റ്റ്യൂമിലെത്തിയ മഞ്ജുവിന്റെ ചിത്രം വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഓരോ ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജുവിനെയാണ് ചിത്രത്തില്‍ കാണുന്നതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

എന്നാല്‍ ഇപ്പോഴിതാ 'ബി യുവര്‍ വണ്ടര്‍ വുമണ്‍' എന്ന തലക്കെട്ടില്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും അതിന് താഴെ വന്ന കമന്റുകളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മനോരമാ ഓണ്‍ലൈനിന്റെ സെലബ്രിറ്റി കലണ്ടറിനുവേണ്ടി പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ക്ക് മഞ്ജു മറുപടിയും നല്‍കുന്നുണ്ട്.

ഇതില്‍ ഒരു ആരാധകന്റെ കമന്റാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഇത്ര ഹെയ്‌റ്റേഴ്‌സ് ഉണ്ടെന്നോ എന്ന ആമുഖത്തോടെയാണ് മനോജ് മോഹന്‍ എന്ന പ്രൊഫൈലില്‍ നിന്ന് തന്റെ അഭിപ്രായം പങ്കുവെക്കുന്നത്.

'മാഡം, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയധികം ഹെയ്‌റ്റേഴ്‌സ് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? ഇരയോടൊപ്പം നിന്ന് വേട്ടക്കാരെ നിങ്ങള്‍

നിരുത്സാഹപ്പെടുത്തി. പകരം വിജയകരമായ രണ്ടാം ഇന്നിംഗ്‌സ് സൃഷ്ടിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു, മലയാള സിനിമാ വ്യവസായത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന തരത്തില്‍ നിങ്ങള്‍ വളരുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടു.

പഴഞ്ചൊല്ലില്‍ പറയുന്ന പോലെ ഫീനിക്‌സ് പക്ഷിയെപ്പോലെ നിങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു. അതുകൊണ്ടാണ് ഞാനടക്കം ഇത്രയധികം ആരാധകര്‍ നിങ്ങള്‍ക്കുള്ളത്.

തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസൃതമായി ജീവിതം നയിക്കാന്‍ ഒരിക്കലും വൈകില്ലെന്ന് യുവതികളെ കാണിച്ചതിന് ഒരുപാട് നന്ദി. ബഹുമാനം,' മനോജ് മോഹന്‍ എന്ന ആരാധകന്‍ കമന്റ് ചെയ്തു

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.