CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 10 Seconds Ago
Breaking Now

മരക്കാര്‍ റിലീസ് ചെയ്താല്‍ എല്ലാ തിയേറ്ററുകളിലും മൂന്നാഴ്ചക്കാലം ഈ ചിത്രം മാത്രം

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ബിഗ്ബജറ്റ് ചിത്രം 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' കേരളത്തിലെ 600 സ്‌ക്രീനുകളില്‍ റിലീസ് ആകുമെന്ന് റിപ്പോര്‍ട്ട്. ഈ തിയേറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാര്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ. കോവിഡ് താറുമാറാക്കിയ സിനിമാ മേഖലയ്ക് ഉണര്‍വ് പകരാനായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഇത്തരത്തില്‍ ഒരു കരാര്‍ ഉണ്ടാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.

മരക്കാര്‍ റിലീസ് ചെയ്ത് മൂന്നാഴ്ചക്കാലത്തേക്ക് മറ്റ് ചിത്രങ്ങളൊന്നും തിയേറ്ററില്‍ റിലീസ് ചെയ്യില്ല. ഇത്തരത്തില്‍ ഒരു താരസമ്പന്ന ചിത്രം ആളുകളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ചിത്രം ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുക. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ ഉയരുന്ന കോവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം മാറ്റുകയായിരുന്നു.

തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മരയ്ക്കാര്‍. 100 കോടി രൂപയാണ് ബജറ്റ്. 




കൂടുതല്‍വാര്‍ത്തകള്‍.