CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 55 Seconds Ago
Breaking Now

വിദേശ നഴ്‌സുമാരില്ലാതെ എന്‍എച്ച്എസിന് ഒരു കളിയില്ല! എന്‍എച്ച്എസ് സ്റ്റാഫുമാരുടെ കുറവ് പരിഹരിക്കാന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് തുടരണം; നയം വ്യക്തമാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് നഴ്‌സ്; എന്‍എച്ച്എസ് മേധാവിയാകാന്‍ ഒരുങ്ങുന്ന ഡിഡോ ഹാര്‍ഡിംഗിന്റെ മോഹം നടക്കില്ല?

ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നഴ്‌സുമാരെയും, മിഡ്‌വൈഫുമാരെയും എത്തിക്കാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട്

എന്‍എച്ച്എസിലെ സ്റ്റാഫുമാരുടെ അഭാവം പരിഹരിക്കാന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് തുടരണമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സ്. എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവിയാകാന്‍ ശ്രമിക്കുന്ന ബരോണസ് ഡിഡോ ഹാര്‍ഡിംഗ് എന്‍എച്ച്എസിലെ വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഘട്ടത്തിലാണ് ചീഫ് നഴ്‌സിന്റെ മുന്നറിയിപ്പ്. 

ഹെല്‍ത്ത് സര്‍വ്വീസ് അത് സേവനം നല്‍കുന്ന സമൂഹത്തിന്റെ കൂടി പ്രതിഫലനമാകുമ്പോഴാണ് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ടോപ്പ് നഴ്‌സ് റൂത്ത് മേയ് ട്വിറ്ററില്‍ കുറിച്ചു. 1948-ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് കരീബിയന്‍ കുടിയേറ്റക്കാരെ എംപയര്‍ വിന്‍ഡ്‌റഷ് ഷിപ്പില്‍ യുകെയില്‍ എത്തിച്ച ദിവസമായ വിന്‍ഡ്‌റഷ് ദിനത്തിന്റെ സ്മരണ പുതുക്കവെയാണ് ചീഫ് നഴ്‌സ് ഈ കുറിപ്പിട്ടത്. 

സര്‍ സൈമണ്‍ സ്റ്റീവന്‍സിന്റെ പിന്‍ഗാമിയായി എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവിയാകുമ്പോള്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന എന്‍എച്ച്എസിന്റെ രീതി നിര്‍ത്തലാക്കുമെന്നാണ് ബരോണസ് ഡിഡോ ഹാര്‍ഡിംഗ് അവകാശപ്പെട്ടത്. ഒരു ടോറി എംപിയുടെ ഭാര്യയും, ടോറി പിയറുമായ ബരോണസ് ഹാര്‍ഡിംഗ് എന്‍എച്ച്എസിന്റെ നേതൃത്വം പിടിക്കാന്‍ ശ്രമം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഈ വാദം. 

1948ല്‍ ആരംഭിച്ചത് മുതല്‍ എന്‍എച്ച്എസും, അതിന്റെ രോഗികളും 200 രാജ്യങ്ങളില്‍ നിന്നെത്തിയ ഹെല്‍ത്ത് & കെയര്‍ പ്രൊഫഷണലുകളുടെ മികവ് അനുഭവിച്ചിട്ടുണ്ടെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സ് ചൂണ്ടിക്കാണിച്ചു. 'അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് എന്‍എച്ച്എസിന്റെ സുപ്രധാന ഭാഗമാണ്, ഇത് തുടരുകയും വേണം. വിന്‍ഡ്‌റഷിന് ശേഷം നിരവധി തലമുറ നഴ്‌സുമാരും, മിഡ്‌വൈഫും, ഡോക്ടര്‍മാരും, ഹെല്‍ത്ത് പ്രൊഫഷണലുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സിലേക്ക് സംഭാവന ചെയ്തു, അവര്‍ വ്യക്തമാക്കി. 

മഹാമാരിക്ക് മുന്‍പ് എന്‍എച്ച്എസില്‍ 40,000 നഴ്‌സിംഗ് വേക്കന്‍സികളാണ് നിലവിലുണ്ടായിരുന്നത്. ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നഴ്‌സുമാരെയും, മിഡ്‌വൈഫുമാരെയും എത്തിക്കാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.