CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Minutes 31 Seconds Ago
Breaking Now

ലോക്‌സഭാ അംഗ സംഖ്യ ആയിരമായി ഉയര്‍ത്താന്‍ നീക്കം, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരം സീറ്റുകള്‍ ; ബിജെപി എംപിമാരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതെന്ന് മനീഷ് തിവാരി

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടേണ്ടതുണ്ട് മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

2024ന് മുമ്പ് ലോക്‌സഭാ എം.പിമാരുടെ എണ്ണം 543 ല്‍ നിന്ന് ആയിരമായി ഉയര്‍ത്താന്‍ ബി.ജെ.പി ആലോചനകള്‍ നടത്തുന്നതായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ട്വിറ്ററിലൂടെയാണ് മനീഷ് തിവാരി വിവരം പുറത്ത് വിട്ടത്. ബി.ജെ.പി എം.പിമാരില്‍ നിന്നാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും മനീഷ് തിവാരി പറയുന്നു.

2024ന് മുമ്പ് ലോക്‌സഭയുടെ അംഗസംഖ്യ ആയിരമോ അതില്‍ കൂടുതലോ ആക്കാനാണ് തീരുമാനമെന്ന അവിശ്വസനീയമായ വിവരം ബി.ജെ.പി എംപിമാരില്‍ നിന്നും ലഭിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടേണ്ടതുണ്ട് മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരവും രംഗത്തെത്തി. വിഷയം പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യകതയാണ്. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉണ്ടാവേണ്ടതുണ്ട്. ജനസംഖ്യയെ ആധാരമാക്കിയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതെങ്കില്‍, അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കും. അതൊരിക്കലും അംഗീകരിക്കാനാവില്ല അദ്ദേഹം ട്വീറ്റ് ചെയ്ത്.

നിലവില്‍ ലോക്‌സഭയില്‍ 543 ഉം രാജ്യസഭയില്‍ 245 ഉം അംഗങ്ങളാണുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ എം.പിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

സമീപഭാവിയില്‍ തിന്നെ എം.പിമാരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള 2020 ഡിസംബറില്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.