CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 3 Seconds Ago
Breaking Now

സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല ; കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്.

കര്‍ണാടക ബിജെപിയിലെ പൊട്ടിത്തെറിക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സംസ്ഥാന മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു. വികാരാധീനനായി വിതുമ്പിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രാജിപ്രഖ്യാപനം. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

'ബിജെപിക്ക് വേണ്ടി സമ്മര്‍പ്പിച്ച ജീവിതമാണ് തന്റേത്. സ്ഥാനമാനങ്ങള്‍ അല്ല, പാര്‍ട്ടിയാണ് തനിക്ക് വലുത്. വാജ്‌പേയി മുതല്‍ നരേന്ദ്രമോഡി വരെയുള്ളവരുടെ ആശീര്‍വാദം ലഭിച്ച നേതാവാണ് താന്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്‌നിപരീക്ഷകളാണ്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല' ആഘോഷ പരിപാടിയില്‍ യെദിയൂരപ്പ പറഞ്ഞു.

ഈ മാസം ആദ്യവാരം ഡല്‍ഹിയ്ക്ക് പോയ യെദിയൂരപ്പ, ബിജെപി പ്രസിഡന്റ് ജെപി നദ്ദയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും കണ്ടിരുന്നു. പാര്‍ട്ടിക്കുള്ളില്‍ യെദിയൂരപ്പയ്ക്ക് എതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.

യെദിയൂരപ്പയല്ല, പകരം മകന്‍ ബിവൈ വിജയേന്ദ്രയാണ് പാര്‍ട്ടിയും സര്‍ക്കാരും ഭരിക്കുന്നതെന്ന ആരോപണങ്ങള്‍ പരസ്യമായിത്തന്നെ പല നേതാക്കളും ഉന്നയിച്ചതോടെയാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി ശക്തമായത്. അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മറികടന്നും, ഈ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.