CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 14 Seconds Ago
Breaking Now

രാജ്യത്ത് ഇതുവരെ 703 കിലോമീറ്റര്‍ ദേശീയപാത പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിര്‍മ്മിച്ചെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ദോഷം ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.

രാജ്യത്ത് 703 കിലോമീറ്ററോളം നീളത്തില്‍ ദേശീയപാതകള്‍ പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് ഇതുവരെ നിര്‍മ്മിച്ചതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഗതാഗത ദേശീയപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. ദേശീയപാതയുടെ ടാറിങ്ങില്‍ പ്ലാസ്റ്റിക് മാലിന്യം കൃത്യമായും നിര്‍ബന്ധമായും ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.

റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ദോഷം ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. ആറുമുതല്‍ എട്ടുശതമാനം വരെ പ്ലാസ്റ്റിക്കാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ബാക്കി 92 മുതല്‍ 94 ശതമാനം വരെ ടാറും ഉപയോഗിക്കും. അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ദേശീയപാതാ നിര്‍മാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കണമെന്നാണ് മാര്‍ഗനിര്‍ദേശം.

റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുമെന്ന് 2016ലാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. അതിനുശേഷം 11 സംസ്ഥാനങ്ങളില്‍ റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.