CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 10 Seconds Ago
Breaking Now

മാനസിക ആരോഗ്യം വീണ്ടെടുക്കട്ടെ ; ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടു നില്‍ക്കാനൊരുങ്ങി ക്രിക്കറ്റ് താരം ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്കിന് വേണ്ടത്ര സമയം അനുവദിക്കുമെന്നും തീരുമാനത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ഇ.സി.ബി. പറഞ്ഞു.

ഇന്ത്യയുമായുള്ള അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പര തുടങ്ങും മുമ്പേ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ണ്ണായക പ്രഖ്യാപനം . ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഓഗസ്ത് 4നാണ് ടെസ്റ്റ് പരമ്പര തുടങ്ങുക. ടീമില്‍ നിന്ന് ബെന്‍സ്റ്റേക്‌സ് പിന്മാറിയിരിക്കുകയാണ്.

മാനസിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ഇടതു ചൂണ്ടുവിരലിന് വിശ്രമം നല്‍കുന്നതിനുമാണ് പിന്മാറ്റം പ്രഖ്യാപിച്ചതെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്  അറിയിച്ചു.

ബെന്‍ സ്‌റ്റോക്കിന് വേണ്ടത്ര സമയം അനുവദിക്കുമെന്നും തീരുമാനത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ഇ.സി.ബി. പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.