CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 55 Seconds Ago
Breaking Now

കാശ് കൊടുത്താല്‍ വാക്‌സിനെതിരെ 'കുരയ്ക്കും'? ആസ്ട്രാസെനെക വാക്‌സിന്‍ എതിരാളികളെ വിമര്‍ശിക്കാന്‍ യുട്യൂബ് പ്രാങ്ക് ടീമിന്റെ കൈയില്‍ നിന്ന് 10,000 പൗണ്ട് (വ്യാജന്‍) വാങ്ങി പിയേഴ്‌സ് കോര്‍ബിന്‍ കുടുങ്ങി

കോര്‍ബിന്‍ ആസ്ട്രാസെനെകയില്‍ 100 പൗണ്ടിന്റെ ഷെയറും വാങ്ങുന്നത് വീഡിയോയില്‍ കാണാം

വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ യുകെയിലും വിവിധ ഭാഗങ്ങളിലും വ്യാപകമായി അരങ്ങേറുന്നുണ്ട്. മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ സഹോദരന്‍ പിയേഴ്‌സ് കോര്‍ബിനാണ് ഇത്തരം പ്രചരണങ്ങളില്‍ പ്രസംഗിക്കാനെത്തുന്ന പ്രധാന വ്യക്തികളില്‍ ഒരാള്‍. എന്നാല്‍ തന്റെ പ്രസംഗങ്ങളില്‍ ആസ്ട്രാസെനെക വാക്‌സിനെതിരായ വിമര്‍ശനം കുറയ്ക്കാന്‍ 10,000 പൗണ്ട് വാങ്ങാന്‍ തയ്യാറാകുന്ന കോര്‍ബിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

യുട്യൂബേഴ്‌സായ ജോഷ് പീറ്റേഴ്‌സും, ആര്‍ച്ചി മാനേഴ്‌സുമാണ് പിയേഴ്‌സ് കോര്‍ബിനെ കുരുക്കിയത്. ആസ്ട്രാസെനെകയില്‍ പങ്കാൡത്തമുള്ളവരെന്ന വ്യാജേനയാണ് ഇവര്‍ കോര്‍ബിനെ സമീപിച്ചത്. കോര്‍ബിന്റെ വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ തങ്ങളെ നെഗറ്റീവായി ബാധിക്കുന്നുവെന്നാണ് ഇവര്‍ ബോധിപ്പിച്ചത്. 

ആസ്ട്രാസെനെക വാക്‌സിനെ വിമര്‍ശിക്കുന്നത് നിര്‍ത്താനായി 10,000 പൗണ്ട് വാങ്ങാനും മുന്‍ ലേബര്‍ നേതാവിന്റെ സഹോദരന്‍ തയ്യാറായെന്ന് വീഡിയോ പറയുന്നു. വിമര്‍ശനം ഫിസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് നേരെ വഴിതിരിക്കാനാണ് നേതാവ് സമ്മതിച്ചത്. എന്നാല്‍ ഇതിനായി യുട്യൂബര്‍മാര്‍ നല്‍കിയത് മോണോപൊളി പണമായിരുന്നു. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൂടാതെ കോര്‍ബിന്‍ ആസ്ട്രാസെനെകയില്‍ 100 പൗണ്ടിന്റെ ഷെയറും വാങ്ങുന്നത് വീഡിയോയില്‍ കാണാം. 




കൂടുതല്‍വാര്‍ത്തകള്‍.