CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 29 Seconds Ago
Breaking Now

ബ്രിട്ടനില്‍ പൗരത്വമുള്ള മലയാളി പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നടപടിയില്ലാതെ കേരള പോലീസ്; മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് നഗ്നവീഡിയോ പകര്‍ത്തി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ മലയാളി ഒളിവിലെന്ന് പോലീസ്?

സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുകയും നഗ്നവീഡിയോയും, ചിത്രങ്ങളും എടുത്തെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം

ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി കൊച്ചി സ്വദേശിനിയെ പീഡനത്തിന് ഇരയാക്കുകയും, പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ പോലീസ് നടപടി ഇഴയുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ബ്രിട്ടനില്‍ താമസിക്കുന്ന മലയാളിയാണ് കേസിലെ ആരോപണവിധേയന്‍. തൃശ്ശൂര്‍ സ്വദേശിനിയായ 42-കാരിയാണ് മലയാളി പ്രവാസിയുടെ പീഡനത്തിന് ഇരയായത്. 

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീയുമായി അടുത്ത ഇയാള്‍ ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണയായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. 

ചങ്ങനാശ്ശേരി സ്വദേശിയായ ബ്രിട്ടീഷ് പൗരത്വമുള്ള ലെക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മേയ് 4ന് എറണാകുളം നോര്‍ത്ത് പോലീസ് പരാതി സ്വീകരിച്ചെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യത്തിന് പോലീസ് സഹായം ചെയ്യുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. 

ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റ് വഴിയാണ് ലെക്‌സണെ പരാതിക്കാരി പരിചയപ്പെടുന്നത്. 2018 ഒക്ടോബറിലായിരുന്നു ഇത്. ഡിവോഴ്‌സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, ഉടന്‍ നടപടിക്രമങ്ങള്‍ അവസാനിക്കുമെന്നും ബോധിപ്പിച്ചാണ് ഇയാള്‍ സ്ത്രീയുമായി ബന്ധം സ്ഥാപിച്ചത്. പിന്നാലെ നാട്ടിലെത്തി വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. 

എന്നാല്‍ ഇതിന് ശേഷമാണ് പ്രശ്‌നങ്ങളുടെ ആരംഭം. എറണാകുളം ഇടപ്പള്ളിയിലെ വീട്ടില്‍ വെച്ച് പ്രതി സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുകയും നഗ്നവീഡിയോയും, ചിത്രങ്ങളും എടുത്തെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ഇവ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തി പല തവണയായി ലക്ഷങ്ങള്‍ കൈക്കലാക്കി. 

2020 ജൂണില്‍ ലെക്‌സണ്‍ വിവാഹമോചനം നേടിയതായി അറിഞ്ഞ സ്ത്രീ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതോടെയാണ് 42-കാരി പോലീസിനെ സമീപിച്ചത്. വിവാഹം കഴിക്കാമെന്ന് ലെക്‌സന്റെ ഉറപ്പില്‍ പരാതി ഒത്തുതീര്‍പ്പാക്കി വിട്ടെങ്കിലും പിന്നാലെ സോഷ്യല്‍ മീഡിയ വഴി പരാതിക്കാരെ മോശക്കാരിയാക്കാനാണ് ഇയാള്‍ തുനിഞ്ഞത്. ഇതോടെ സ്ത്രീ വീണ്ടും പോലീസില്‍ പരാതി നല്‍കി. പ്രതി ഒഴിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രതിയുടെ സ്വാധീനമാണ് അറസ്റ്റ് വൈകുന്നതിന് പിന്നിലെന്ന് പരാതിക്കാരി ആരോപിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.