CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Seconds Ago
Breaking Now

കേസാകുമ്പോള്‍ കുറ്റം ഇരയുടെ സ്വന്തം അച്ഛന്റെ തലയില്‍ വെച്ചുകെട്ടുക; അയാളെക്കൊണ്ട് അത് സമ്മതിപ്പിക്കുക, ശിക്ഷിച്ചപ്പോള്‍ വിവാഹത്തിന് അനുമതി തേടുക..ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനല്‍ ഈ നാട്ടില്‍ ഉണ്ടാകാന്‍ സാധ്യതയില്ല ; കെ ജെ ജേക്കബ്

കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്ന് മാതാപിതാക്കളെക്കൊണ്ട് കോടതിയില്‍ കള്ളം പറയിപ്പിക്കുക.

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകനായ കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇതില്‍ ശ്രദ്ധേയം.

 പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇടവക വികാരിയായിരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുക, ഗര്ഭിണിയാക്കുക.

പെണ്‍കുട്ടിയ്ക്ക് പ്രസവിക്കാന്‍ സഭയുടെ ആശുപത്രിയും അവിടെനിന്നു അമ്മയെയും കുട്ടിയെയും ഒളിപ്പിക്കാന്‍ സഭയുടെ അനാഥാലയവും തയ്യാറായിരിക്കുക.

കേസാകുമ്പോള്‍ കുറ്റം ഇരയുടെ സ്വന്തം അച്ഛന്റെ തലയില്‍ വെച്ചുകെട്ടുക; അയാളെക്കൊണ്ട് അത് സമ്മതിപ്പിക്കുക.

വിദേശത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യവും ലഭ്യമാവുക.

കോടതിയില്‍ ഇരയും മാതാപിതാക്കളും അടക്കം കൂറുമാറുക; പരസ്പരസമ്മത്തോടെയുള്ള ബന്ധമായിരുന്നുവെന്നു അവരെക്കൊണ്ടു പറയിപ്പിക്കുക

കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്ന് മാതാപിതാക്കളെക്കൊണ്ട് കോടതിയില്‍ കള്ളം പറയിപ്പിക്കുക.

അതെ ഇരയെക്കൊണ്ട് തന്നെ വിവാഹം കഴിക്കാന്‍ ജാമ്യം നല്‍കണമെന്ന് രാജ്യത്തെ പരമോന്നത കോടതിയില്‍ അപേക്ഷ കൊടുപ്പിക്കുക.

***

ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനല്‍ ഈ നാട്ടില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

ഇത്രയും വേട്ടയാടപ്പെട്ട, അപമാനിക്കപ്പെട്ട, നിര്‍ഭാഗ്യവാന്മാരായ, നിരാലംബമായ മറ്റൊരു കുടുംബവും ഉണ്ടാകാന്‍ സാധ്യതയില്ല.

ഇതൊക്കെ നടക്കുന്ന സ്ഥലത്തെ ഖേരളം എന്ന് വിളിച്ചാല്‍ എനിക്ക് ഖേദവുമില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.