CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 8 Seconds Ago
Breaking Now

ബ്രിട്ടന്റെ കൊവിഡ് കേസുകള്‍ അഞ്ചാഴ്ചയ്ക്കിടയിലെ താഴ്ചയില്‍; 21,952 പോസിറ്റീവ് കേസുകള്‍ കൂടി രേഖപ്പെടുത്തി; ആശുപത്രി അഡ്മിഷനുകളും കുറയുന്നു; കൊറോണാവൈറസ് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാകാത്ത അവസ്ഥയോ?

ജൂലൈ 19ന് അണ്‍ലോക്കിംഗ് തുടങ്ങിയതിന്റെ പ്രതിഫലനം നേരിടേണ്ട സാഹചര്യത്തില്‍ പോലും കേസുകള്‍ കുറയുന്നുവെന്നത് സംശയകരമാണെന്ന് മെഡിസിന്‍ പ്രൊഫസര്‍

കൊറോണാവൈറസ് കേസുകള്‍ കൂടുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്താക്കി പോസിറ്റീവ് രോഗികളുടെ എണ്ണം കുറയുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അധികൃതരുടെ ഇരുട്ടില്‍ തപ്പുകയാണെന്ന് സംശയം. ബ്രിട്ടനിലെ ദൈനംദിന കേസുകള്‍ അഞ്ചാഴ്ചയിലെ താഴ്ചയില്‍ എത്തിയ ഘട്ടത്തിലാണ് കാര്യങ്ങള്‍ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് ആര്‍ക്കും ഉറപ്പില്ലെന്ന സംശയം ഉയര്‍ത്തുന്നത്. 21,952 പോസിറ്റീവ് കേസുകളാണ് ഒടുവിലായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 12% കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. മൂന്നാം വ്യാപനം രാജ്യത്ത് ക്ഷയിക്കുന്നുവെന്ന സൂചനയുണ്ട്. അതേസമയം മരണങ്ങളില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. ഇതോടെ അടുത്ത ആഴ്ചയോടെ കൊവിഡ് ഒതുങ്ങുമെന്ന പ്രതീക്ഷയാണുള്ളത്. 

ഇതിനിടെ കൊവിഡ് ടെസ്റ്റിംഗ് രാജ്യത്ത് കുറഞ്ഞതായി കണക്കുകള്‍ പറയുന്നു. സെല്‍ഫ് ഐസൊലേഷന്‍ ഭയന്ന് ടെസ്റ്റിനായി മുന്നോട്ട് വരുന്നവരുടെ എണ്ണം കുറഞ്ഞതായാണ് വിദഗ്ധര്‍ കരുതുന്നത്. മൂന്നാം വ്യാപനം പീക്കില്‍ എത്തിയ ജൂലൈ 26ന് 830 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാം വ്യാപനത്തില്‍ ഇത് 4000ന് അടുത്തായിരുന്നു. 

ജൂലൈ 19ന് അണ്‍ലോക്കിംഗ് തുടങ്ങിയതിന്റെ പ്രതിഫലനം നേരിടേണ്ട സാഹചര്യത്തില്‍ പോലും കേസുകള്‍ കുറയുന്നുവെന്നത് സംശയകരമാണെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി മെഡിസിന്‍ പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ പറഞ്ഞു. ഒന്നുകില്‍ പെട്ടെന്ന് കേസുകള്‍ കുറയാം, അല്ലെങ്കില്‍ ഉയരാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെസ്റ്റിംഗിലെ കുറവാണ് കേസുകള്‍ കുറയുന്നതായി തോന്നിക്കുന്നതെന്ന് ഇദ്ദേഹം സംശയം പ്രകടിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.