CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 45 Seconds Ago
Breaking Now

വയറ്റത്തടിച്ചവനെ വെടിവെച്ച് കൊന്ന് കിം; വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള ഉത്തരവിനെ വിമര്‍ശിച്ചു; ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ച് കിം ജോംഗ് ഉന്‍

വിമര്‍ശനത്തോടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ ഉദ്യോഗസ്ഥനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കി

നോര്‍ത്ത് കൊറിയയില്‍ ഭക്ഷണം ഇല്ലാതെ വലയുന്ന പൗരന്‍മാര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള തന്റെ ഉത്തരവിനെ വിമര്‍ശിച്ച ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ വധിച്ച് കിം ജോംഗ് ഉന്‍. സൈനിക ട്രെയിനിംഗ് ക്യാംപിലെ ലോജിസ്റ്റിക്‌സ് വിഭാഗം മേജര്‍ ജനറല്‍ ഇന്‍ ചാര്‍ജ്ജിനെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്ത ശേഷം ജൂലൈ 18ന് വെടിവെച്ച് കൊന്നെന്നാണ് റിപ്പോര്‍ട്ട്. 

കിം ജോംഗ് ഉന്നിന്റെ പ്രത്യേക ഉത്തരവ് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിദൂരമായതാണെന്ന് മേജര്‍ ജനറല്‍ അഭിപ്രായപ്പെട്ടതെന്നാണ് വിവരം. സൈനിക ശേഖരത്തില്‍ നിന്നും പൊതുജനങ്ങള്‍ക്കായി അരി വിട്ടുനല്‍കാനാണ് കിം ഉത്തരവിറക്കിയത്. രാജ്യം ഭക്ഷ്യക്ഷാമം നേരിടുകയാണെന്നാണ് സൂചന. 

ജനങ്ങള്‍ നേരിടുന്ന ഭക്ഷ്യക്ഷാമത്തിലും ഗുരുതരമായ പ്രശ്‌നങ്ങളാണ് സൈനിക ശേഖരം നേരിടുന്നതെന്ന് മേജര്‍ അഭിപ്രായപ്പെട്ടതായി വിജ്ഞാപനത്തില്‍ പറയുന്നു. ആവശ്യത്തിനുള്ള അരി എങ്ങിനെ ഉത്പാദിപ്പിക്കുമെന്നും സൈനിക ഉദ്യോഗസ്ഥന്‍ ചോദിച്ചു. 

എന്നാല്‍ ഈ വിമര്‍ശനത്തോടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ ഉദ്യോഗസ്ഥനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്. പാര്‍ട്ടി നയങ്ങളെ വെല്ലുവിളിക്കുന്നവര്‍ക്ക് യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന നിലപാടാണ് ഇതുവഴി കിം ജോംഗ് ഉന്‍ നടപ്പാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.