CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 8 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും നല്‍കുന്ന ശമ്പളം തീരെ കുറവെന്ന് ബ്രിട്ടനിലെ ജനം! സര്‍ക്കാരിന്റെ 3% ശമ്പള വര്‍ദ്ധന അപര്യാപ്തം; ബ്രിട്ടനിലെ ഭൂരിപക്ഷം ജനങ്ങളും ഒപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്ന സര്‍വ്വെ ഫലം!

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച 3% വര്‍ദ്ധന വളരെ കുറഞ്ഞതാണെന്ന് 47 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്

നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും നല്‍കുന്ന ശമ്പളം തീരെ കുറവെന്ന് വിധിച്ച് ബ്രിട്ടനിലെ ഭൂരിപക്ഷം ജനങ്ങള്‍. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച 3 ശതമാനം ശമ്പള വര്‍ദ്ധന അപര്യാപ്തമാണെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത ജനങ്ങളില്‍ ഭൂരിപക്ഷവും വിധിച്ചത്. 

എന്‍എച്ച്എസിലെ നഴ്‌സുമാരുടെ തുടക്ക ശമ്പളം 25000 പൗണ്ട് മുതല്‍ ബാന്‍ഡ് 5ന് മുകളിലുള്ളവര്‍ക്ക് ഏകദേശം 30,000 പൗണ്ട് വരെ ഉയരുമെന്ന് അറിയിച്ചാണ് സര്‍വ്വെ നടന്നത്. എന്‍എച്ച്എസിലെ ശരാശരി ശമ്പളം പ്രതിവര്‍ഷം 33,000 പൗണ്ടാണെന്ന് കൂടി അറിയിച്ചപ്പോള്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നല്‍കുന്ന ശമ്പളം തീരെ പോരെന്നാണ് 55 ശതമാനം പേര്‍ പ്രതികരിച്ചത്. 

അതേസമയം 32 ശതമാനം പേര്‍ ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം കൃത്യമാണെന്ന് അഭിപ്രായപ്പെട്ടു. 6 ശതമാനം പേര്‍ ശമ്പളം കൂടുതലാണെന്നും, 7 ശതമാനം അറിയില്ലെന്നുമാണ് ന്യൂ സ്റ്റേറ്റ്‌സ്മാന് വേണ്ടി നടത്തിയ സര്‍വ്വെയില്‍ വ്യക്തമാക്കിയത്. 

ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം 23,000 പൗണ്ടില്‍ തുടങ്ങി രണ്ടാം വര്‍ഷം 28,000 പൗണ്ടിലേക്ക് ഉയരുകയും, ശരാശരി എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടറുടെ വാര്‍ഷിക ശമ്പളം 37,000 പൗണ്ടാണെന്ന് അറിയിച്ചപ്പോള്‍ ഇത് കുറവാണെന്ന് അഭിപ്രായപ്പെട്ടത് 53 ശതമാനം പേരാണ്. 32 ശതമാനം ശരിയായ തുകയെന്നും, 9 ശതമാനം കൂടുതലെന്നും, 7 ശതമാനം പേര്‍ അറിയില്ലെന്നും പ്രതികരിച്ചു. 

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച 3% വര്‍ദ്ധന വളരെ കുറഞ്ഞതാണെന്ന് 47 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 40 ശതമാനം പേര്‍ക്ക് ഇത് മതിയെന്ന നിലപാടുണ്ട്. എന്‍എച്ച്എസ് ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ജീവനക്കാര്‍ക്ക് ബ്രിട്ടനിലെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് സര്‍വ്വെ തെളിയിക്കുന്നു. ഇത് സര്‍ക്കാരിന് തലവേദനയാകുന്ന നിലപാടുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.