CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 54 Seconds Ago
Breaking Now

പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന് കെ ടി ജലീല്‍ ; പണത്തിന്റെ രേഖയുണ്ടെന്നു മറുപടി നല്‍കി കുഞ്ഞാലിക്കുട്ടി

കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവും'' ജലീല്‍ പറഞ്ഞു.

നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുന്‍മന്ത്രിമാരായ കെ ടി ജലീലും പി കെ കുഞ്ഞാലിക്കുട്ടിയും. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയായിരുന്നു ജലീല്‍ കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണമാണ് ജലീല്‍ ഉയര്‍ത്തിയത്.

കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയവരില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു. ''പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തില്‍ പോലും ഇ ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവും'' ജലീല്‍ പറഞ്ഞു.

എന്നാല്‍, ജലീല്‍ പറയുന്നത് അവാസ്തവമായ കാര്യങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ ജലീലിന് അഡ്രസില്ല. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. മകന്റെ പേരില്‍ പത്ത് പൈസയുണ്ടെങ്കില്‍ അത് എന്‍ ആര്‍ ഐ അക്കൗണ്ട് ആണ്. പണത്തിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. ജലീലിന്റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ല. രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കാമെന്നും ജലീലിന് നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.