CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 13 Seconds Ago
Breaking Now

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിലെ വനിതാ ജീവനക്കാരെ കയറിപ്പിടിച്ച യാത്രക്കാരനെ സീറ്റില്‍ 'ടേപ്പ്' ചെയ്തു; പുരുഷ ജീവനക്കാരനെ മര്‍ദ്ദിക്കുക കൂടി ചെയ്തതോടെ 'ഒതുക്കി' യാത്ര തുടര്‍ന്നു

വിമാനത്തില്‍ വെച്ച് നിരവധി തവണ മദ്യം വാങ്ങി കുടിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം

ഫ്‌ളോറിഡയിലേക്കുള്ള വിമാനത്തില്‍ വെച്ച് മദ്യം അമിതമായി കുടിച്ച് ലക്കുകെട്ട് വനിതാ ജീവനക്കാരെ കയറിപ്പിടിക്കുകയും, പുരുഷ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത യാത്രക്കാരനെ സീറ്റില്‍ 'ഒട്ടിച്ച് വെച്ച്' ശല്യം തീര്‍ത്തു. ഫിലഡെല്‍ഫിയയില്‍ നിന്നും മയാമിയിലേക്കുള്ള വിമാനയാത്ര പൂര്‍ത്തിയായപ്പോഴേക്കും ഉണ്ടായ സംഭവങ്ങളില്‍ 22-കാരന്‍ മാക്‌സ്‌വെല്‍ ബെറിയെയാണ് അറസ്റ്റ് ചെയ്തത്. 

ഒഹിയോ സ്വദേശിയായ ബെറി വിമാനത്തില്‍ വെച്ച് നിരവധി തവണ മദ്യം വാങ്ങി കുടിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന് ശേഷം ഒരു പെഗ് കൂടി ഇയാള്‍ ഓര്‍ഡര്‍ ചെയ്തു. ഇതിനിടെ ഒരു വനിതാ ജീവനക്കാരിയുടെ പിന്നില്‍ ഇയാള്‍ സ്പര്‍ശിച്ചെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 

ശരീരത്തില്‍ തൊടരുതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. പിന്നാലെ ദേഹത്ത് മദ്യം ഒഴിച്ച ഇയാള്‍ ബാത്ത്‌റൂമില്‍ പോയി ഷര്‍ട്ടില്ലാതെയാണ് മടങ്ങിവന്നത്. ജീവനക്കാരാണ് ബാഗില്‍ നിന്നും ഷര്‍ട്ട് എടുത്ത് അണിയാന്‍ സഹായിച്ചത്. 15 മിനിറ്റ് നടന്ന ശേഷം ഇയാള്‍ രണ്ട് വനിതാ ജീവനക്കാരെ കടന്നുപിടിച്ചു. പിന്നാലെ പുരുഷ ജീവനക്കാരന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. 

ഇതോടെയാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ ബെറിയെ സീറ്റില്‍ ടേപ്പ് ചെയ്ത് വെച്ചത്. വിമാനത്താവളത്തില്‍ എത്തിയ 22-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.