ഇതുപോലൊരു ഹൃദയം തകര്‍ക്കുന്ന നിമിഷം ഒരു പുരുഷന്റെയും, സ്ത്രീയുടെയും ജീവിതത്തില്‍ മറ്റേതുണ്ടാകും? വിവാഹ ദിനത്തിന് രണ്ടാഴ്ച മുന്‍പ് വധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്ന വരന്‍ അവിടെ വെച്ച് തന്റെ പ്രിയതമയോടുള്ള വിവാഹ പ്രതിജ്ഞകള്‍ നടത്തിയാണ് ചുറ്റുമുള്ളവരുടെ കണ്ണുനനയിച്ചത്.
കോണ്‍വാളില്‍ വെച്ച് നടന്ന സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 25-കാരന്‍ റയാന്‍ ഡിക്‌സണ്‍ പ്രിതയമയുടെ പ്രിയപ്പെട്ട ഇടമായ കോര്‍ണിഷ് ഹെഡ്‌ലാന്‍ഡില്‍ എത്തി ചിതാഭസ്മം ഒഴുക്കുകയും ചെയ്തു.
2020 ജൂലൈയിലാണ് കോണ്‍വാള്‍ സ്വദേശിനി കെയ്റ്റ് വിഗ്നാലിന് അഡ്വാന്‍സ്ഡ് സ്‌കിന്‍ ക്യാന്‍സറായ സ്‌റ്റേജ് 4 മെലനോമ തിരിച്ചറിഞ്ഞത്. വെറും 25-ാം വയസ്സില്‍ 2021 ഏപ്രില്‍ 14ന് കെയ്റ്റ് വിടവാങ്ങി.
വിവാഹദിനത്തില്‍ വായിക്കാനായി ഒരുമിച്ച് എഴുതിയ വിവാഹ പ്രതിജ്ഞയാണ് സംസ്‌കാര ചടങ്ങില്‍ റയാന്‍ വായിച്ചത്. കൊവിഡ് വിലക്കുകളുള്ളതിനാല്‍ ഏറ്റവും അടുത്ത 30 പേരാണ് ചടങ്ങിന് സാക്ഷിയായി എത്തിയത്. 15-ാം വയസ്സ് മുതല്‍ കെയ്റ്റിനൊപ്പം ഒരുമിച്ച് കൂടിയ റയാന്‍ ഇപ്പോള്‍ അവള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്.
ഇതിന് പുറമെ ക്യാന്‍സര്‍ റിസേര്‍ച്ചിനായി 5000 പൗണ്ടിലേറെ സ്വരൂപിക്കാനും ഈ ദുഃഖത്തിനിടയിലും റയാന്‍ തയ്യാറായി.