CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 21 Seconds Ago
Breaking Now

ഒട്ടും കുറയ്ക്കുന്നില്ല, ബ്രിട്ടനില്‍ കൗണ്‍സില്‍ ടാക്‌സും ഉയരും! സോഷ്യല്‍ കെയറിന് പണം കണ്ടെത്താന്‍ ബോറിസിന്റെ വക നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കുമ്പോള്‍ അതേ ആവശ്യത്തിന് കൗണ്‍സില്‍ ടാക്‌സ് കൂട്ടാന്‍ ടൗണ്‍ഹാളുകള്‍; ഏപ്രില്‍ മാസത്തിലെ 'ഡബിള്‍' തിരിച്ചടിയില്‍ ജനം നട്ടംതിരിയും?

അടുത്ത വര്‍ഷം ഏപ്രിലില്‍ ജനങ്ങള്‍ ഡബിള്‍ തിരിച്ചടി നേരിട്ട് നട്ടം തിരിയുമെന്നാണ് ടോറി എംപിമാര്‍ പോലും ആശങ്കപ്പെടുന്നത്

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിന്റെ ചൂടാറിയിട്ടില്ല. അതിന് മുന്‍പ് മറ്റൊരു നികുതി കൂടി ബ്രിട്ടനില്‍ ഉയര്‍ത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അതിലേറെ അത്ഭുതകരം രണ്ടും ഒരേ കാര്യത്തിന് വേണ്ടിയാണെന്നതാണ്! സോഷ്യല്‍ കെയര്‍ മേഖലയെ പിടിച്ചുനിര്‍ത്താനാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കുന്നതെന്ന് ബോറിസ് പറയുമ്പോള്‍, 2022 മുതല്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്ന ടൗണ്‍ഹാളുകള്‍ക്കും പറയാനുള്ളത് ഇതേ ന്യായം, സോഷ്യല്‍ കെയര്‍! 

നാഷണല്‍ ഇന്‍ഷുറന്‍സില്‍ 1.25 ശതമാനം വര്‍ദ്ധനവ് നടപ്പാക്കുന്നുണ്ടെങ്കില്‍ ഇൗ പണത്തിന്റെ പ്രധാന ഗുണഭോക്താവ് എന്‍എച്ച്എസാണ്. മൂന്ന് വര്‍ഷം എന്‍എച്ച്എസ് ഫണ്ട് ആസ്വദിച്ച ശേഷം 2024ലാണ് സോഷ്യല്‍ കെയറിലേക്ക് പണം വഴിതിരിച്ച് വിടുക. ഇതോടെ സോഷ്യല്‍ കെയര്‍ മേഖലയുടെ പിടിച്ചുനില്‍പ്പിനായി കൗണ്‍സില്‍ ടാക്‌സുകള്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ ശരാശരി വര്‍ദ്ധിക്കുമെന്നാണ് മന്ത്രിമാര്‍ കരുതുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ അടുത്ത വര്‍ഷം ഏപ്രിലില്‍ ജനങ്ങള്‍ ഡബിള്‍ തിരിച്ചടി നേരിട്ട് നട്ടം തിരിയുമെന്നാണ് ടോറി എംപിമാര്‍ പോലും ആശങ്കപ്പെടുന്നത്. കോമണ്‍സില്‍ ടാക്‌സ് വര്‍ദ്ധനയ്ക്കുള്ള ബില്‍ പാസാക്കിയ ശേഷം മണ്ഡലങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ പ്രാദേശിക പാര്‍ട്ടി അംഗങ്ങളുടെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്ന അവസ്ഥയിലാണ് എംപിമാര്‍. കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവ് കൂടി വരുമ്പോള്‍ കൈയും കെട്ടി നില്‍ക്കുന്ന സര്‍ക്കാര്‍ എന്തിനെന്ന് ജനം ചോദിക്കുമെന്ന് ഒരു മുതിര്‍ന്ന മന്ത്രി തന്നെ സമ്മതിക്കുന്നു. 

12 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് പിടിച്ചെടുക്കല്‍ പ്രഖ്യാപനത്തോടെ ടോറി പാര്‍ട്ടിയുടെ ജനപ്രിയത ഇടിയുന്നതും, ആദ്യമായി ലേബര്‍ മുന്നിലെത്തുന്നതും കണ്ടതോടെ പാര്‍ട്ടി അംഗങ്ങളും ഞെട്ടലിലാണ്. എന്നാല്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വോട്ടര്‍മാര്‍ പിന്നീട് സമ്മാനം തരുമെന്നാണ് കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെന്റെ പ്രതികരണം. 




കൂടുതല്‍വാര്‍ത്തകള്‍.