CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 50 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ഷയറിലെ എന്‍എച്ച്എസ് ഷോര്‍ട്ടേജിന് പരിഹാരമായി മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ നഴ്‌സുമാര്‍; പരിചയസമ്പന്നരായ ഇന്ത്യന്‍ നഴ്‌സുമാരെ എത്തിച്ചത് എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്‌കീം വഴി; 40 നഴ്‌സുമാര്‍ ഫ്രണ്ട്‌ലൈനിലേക്ക്

റിക്രൂട്ട് ചെയ്യപ്പെട്ട 40 നഴ്‌സുമാര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമായ- ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഒഎസ്‌സിഇ) പൂര്‍ത്തിയാക്കി വരികയാണ്

ഗ്ലോസ്റ്റര്‍ഷയറിലെ വിവിധ ആശുപത്രികളില്‍ ആവശ്യത്തിന് എന്‍എച്ച്എസ് ജീവനക്കാരില്ലാത്തതിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് എന്‍എച്ച്എസ്. പരിചയസമ്പന്നരായ നഴ്‌സുമാരെ ഇന്ത്യയ്ക്ക് പുറമെ ഫിലിപ്പൈന്‍സില്‍ നിന്നും റിക്രൂട്ട് ചെയ്തത് എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്‌കീം വഴിയാണ്. കൗണ്ടിയിലെ ആശുപത്രികളില്‍ ഫ്രണ്ട്‌ലൈനില്‍ ജോലി ചെയ്യാനായി 40-ഓളം വിദേശ നഴ്‌സുമാരാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 

ഇംഗ്ലണ്ടില്‍ ഏകദേശം 40,000 എന്‍എച്ച്എസ് നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് ദേശീയ കണക്ക്. ഇതിന്റെ ഒരു അംശം മാത്രമാണ് ഇപ്പോള്‍ പരിഹരിക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറില്‍ ഹൃദയം നിറയ്ക്കുന്ന സ്വാഗതമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് നഴ്‌സുമാരില്‍ ഒരാളായ ഹെയ്‌ലാ ബിബിസിയോട് പറഞ്ഞു. 'ഫോറസ്റ്റ് ഓഫ് ഡീന്‍ മനോഹരമായ പ്രദേശമാണ്. ഈ മേഖലയും, ഇവിടുത്തെ ജനങ്ങളെയും അറിയാന്‍ കഴിഞ്ഞത് സന്തോഷമേകി. ആശുപത്രിയില്‍ ജോലി ആരംഭിക്കാനും, ഞങ്ങളുടെ കഴിവുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കാനായി ഉപയോഗിക്കുന്നതിലും ആഹ്ലാദമുണ്ട്', അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഏതാനും ആഴ്ച മുന്‍പാണ് ഹെയ്‌ലാ ഉള്‍പ്പെടെ നാല് പരിചയസമ്പന്നരായ നഴ്‌സുമാര്‍ ലിഡ്‌നിയില്‍ എത്തിയത്. സുധാരണി, ടെക്മി, അച്ചു എന്നിവരാണ് ഇവരുടെ സഹജീവനക്കാര്‍. കഴിഞ്ഞ ആറ് മാസത്തിനിടെ റിക്രൂട്ട് ചെയ്യപ്പെട്ട 40 നഴ്‌സുമാര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമായ- ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഒഎസ്‌സിഇ) പൂര്‍ത്തിയാക്കി വരികയാണ്. ഇത് പാസാകുമ്പോഴാണ് നഴ്‌സിംഗ് മിഡ്‌വൈഫറി കൗണ്‍സില്‍ പ്രാക്ടീസ് ചെയ്യാനുള്ള പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (പിന്‍) നല്‍കുക. 

ലിഡ്‌നി, ഡില്‍കെ ഹോസ്പിറ്റലുകള്‍ നടത്തുന്ന ഗ്ലോസ്റ്റര്‍ഷയര്‍ ഹെല്‍ത്ത് & കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഇവരുടെ പരിശീലനത്തിനും, ആദ്യ 12 ആഴ്ചയിലെ താമസത്തിനുമുള്ള പണം നല്‍കുന്നത്. ഇതിന് ശേഷം സ്ഥിരതാമസത്തിനുള്ള പിന്തുണ നല്‍കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. സെറ്റില്‍ ആയാല്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ പലരും പ്ലാന്‍ ചെയ്യുന്നുണ്ട്. യുകെയിലെ കൊവിഡ് മൂലം നേരത്തെ നേരിട്ട നഴ്‌സുമാരുടെ ലഭ്യതക്കുറവ് അധികരിച്ചതായി ലിഡ്‌നി & ഡില്‍കെ ഹോസ്പിറ്റല്‍സ് മേട്രണ്‍ ഷെറില്‍ ഹാസ്‌വെല്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.