CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 52 Seconds Ago
Breaking Now

ഡോ തിയോഡോര്‍ ഗബ്രിയേല്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു ; പ്രിയ രക്ഷാധികാരിയുടെ ഓര്‍മ്മകളുമായി ജിഎംഎ കുടുംബം

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരിയായിരുന്ന ഡോ തിയഡോര്‍ ഗബ്രിയേല്‍ മരണമടഞ്ഞിട്ട് ഒരു വര്‍ഷം. ജിഎംഎയുടെ സ്ഥാപകനും അസോസിയേഷന്റെ ആദ്യകാലങ്ങളില്‍ മികച്ച പ്രവര്‍ത്തനവും കാഴ്ചവച്ചിരുന്ന ശ്രീ തിയഡോര്‍ ഗബ്രിയേലിനെ അനുസ്മരിച്ച് മലയാളി സമൂഹം. അവസാന കാലത്ത് ശരീരിക അവശതകള്‍ മൂലം കിടപ്പിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം സെപ്തംബര്‍ 16നായിരുന്നു അദ്ദേഹം മരണമടഞ്ഞത്.

സംഘടനയ്ക്ക് നഷ്ടമായത് ഒരു കാരണവരെ തന്നെയാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും ഉപദേശകനും വഴികാട്ടിയുമായ ഡോക്ടറുടെ ചരമവാര്‍ഷിക ദിനത്തില്‍ ജിഎംഎ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

2002ലാണ് ജിഎംഎയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ദീര്‍ഘദര്‍ശിയായ നല്ലൊരു രക്ഷാധികാരിയെ ലഭിച്ചതില്‍ അസോസിയേഷന് ഏറെ ഗുണം ചെയ്‌തെന്നും അനുസ്മരണത്തില്‍ ശ്രീ സുനില്‍ ജോര്‍ജ് പറഞ്ഞു.

നിരവധി പുസ്തകങ്ങള്‍ എഴുതിയ തിയഡോര്‍ ഗബ്രിയേല്‍ എന്ന തിയോളജി പ്രൊഫസറുടെ വേര്‍പാട് പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും വേദനയായി.

ഹിന്ദു മുസ്ലീം ഇന്റര്‍ റിലീജ്യസ് റിലേഷന്‍സ് മലേഷ്യ എന്നിങ്ങനെ യൂണിവേഴ്‌സിറ്റിയില്‍ പഠന വിധേയമാക്കുന്ന പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം നല്ലൊരു കുടുംബനാഥനുമായിരുന്നു. ഭാര്യ വിമലയ്ക്കും മകള്‍ സുനൈനയ്ക്കും കുടുംബത്തിലെ ഒരാളെ നഷ്ടമായപ്പോള്‍ അതേ വേദന തന്നെയായിരുന്നു ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനും. തങ്ങളുടെ കുടുംബാംഗം തന്നെയായിരുന്നു അംഗങ്ങള്‍ക്ക് ശ്രീ തിയോഡോര്‍ ഗബ്രിയേല്‍.

 ജീവിതത്തില്‍ എന്നും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് അദ്ദേഹം. പുതു തലമുറയ്ക്കു കൂടി ആ വ്യക്തിപ്രഭാവം തിരിച്ചറിയണം, അനുസ്മരണത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.