CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 34 Minutes 2 Seconds Ago
Breaking Now

150ാം റാങ്കിന്റെ തിളക്കവുമായി മിന്നു ; പൊലീസ് ആസ്ഥാനത്തെ ക്ലര്‍ക്കില്‍ നിന്നും സിവില്‍ സര്‍വീസിലേക്ക്

സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ 150ാം റാങ്ക് നേടിയാണ് മിന്നു കേരളത്തിന്റെ അഭിമാനതാരമാകുന്നത്.

പോലീസ് ആസ്ഥാനത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ നിത്യവും കണ്ട് ക്ലര്‍ക്ക് ജോലി ചെയ്തിരുന്ന കാര്യവട്ടം തുണ്ടത്തില്‍ ജെഡിഎസ് വില്ലയില്‍ പിഎം മിന്നുവും ഇനി സിവില്‍ സര്‍വീസില്‍. സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ 150ാം റാങ്ക് നേടിയാണ് മിന്നു കേരളത്തിന്റെ അഭിമാനതാരമാകുന്നത്.

പോലീസ് ആസ്ഥാനത്ത് ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് മിന്നു. അച്ഛന്‍ പോള്‍ രാജ് പോലീസിലായിരുന്നു. അച്ഛന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനം വഴി 2013ലാണ് മിന്നു പോലീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്നത്.

2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2017ല്‍ അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തെങ്കിലും 13 മാര്‍ക്കിന് പരാജയപ്പെട്ടു. തുടര്‍ന്ന് ഈ വര്‍ഷം നടത്തിയ പരിശ്രമത്തിലാണ് മികച്ച വിജയം നേടിയത്.

കാര്യവട്ടം കോളജില്‍ നിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദവും വുമണ്‍സ് കോളജിനിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും നേടി. ഭര്‍ത്താവ് ഡി.ജെ.ജോഷി ഐഎസ്ആര്‍ഒയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ഥി ജെര്‍മിയാ ജോണ്‍ കോശി മകനാണ്. അമ്മ: മിനി പ്രഭ.

 




കൂടുതല്‍വാര്‍ത്തകള്‍.