CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Minutes 32 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ ; ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും ; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും പ്രവേശനം

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ഇന്നുമുതല്‍ അനുവദിക്കും.

സംസ്ഥാനത്ത് ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമാകും പ്രവേശനം. ഇന്നു മുതല്‍ ബാറുകളിലെ മദ്യം പാഴ്‌സലായി ലഭിക്കുന്ന കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതി നല്‍കി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് കോവിഡ് രോഗതീവ്രതയില്‍ കാര്യമായ കുറവില്ലെങ്കിലും കോവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നതിന്റെ ഭാഗമാണ് കൂടുതല്‍ ഇളവുകള്‍. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ഇന്നുമുതല്‍ അനുവദിക്കും.

ബാറുകള്‍  തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാറുടമാ അസോസിയേഷന്‍ നിരന്തരം സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്നു മുതല്‍ ടൂറിസം കേന്ദ്രങ്ങളില്‍ രാവിലെ പത്തു മുതലും അല്ലാത്ത കേന്ദ്രങ്ങളില്‍ പതിനൊന്നു മണി മുതലുമാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. രാത്രി 9 മണി വരെയാണ് പ്രവൃത്തി സമയം. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമേ ബാറില്‍ ജോലി ചെയ്യാന്‍ കഴിയുകയുള്ളു. അന്‍പതു ശതമാനം സീറ്റുകളില്‍ മാത്രമേ ഉപയോഗിക്കാവൂ, എ.സി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.