CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 10 Minutes 19 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ഇനി 'ദേശീയ യൂണിഫോം'; പ്രൊഫഷണല്‍ വ്യക്തിത്വം വിളിച്ചോതുന്ന വസ്ത്രങ്ങള്‍ രോഗികളുടെ സുരക്ഷയും മാനിച്ച്; പച്ചക്കൊടി വീശി നഴ്‌സുമാര്‍; സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്‍എച്ച്എസുകള്‍ക്ക് പിന്നിലായി ഇംഗ്ലണ്ടും

എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ടും, എന്‍എച്ച്എസ് വെയില്‍സും 2010ല്‍ തന്നെ ദേശീയ തലത്തില്‍ ഏകീകൃത യൂണിഫോം നടപ്പാക്കിയിരുന്നു

ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ദേശീയ തലത്തില്‍ യൂണിഫോം തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് പച്ചക്കൊടി വീശി നഴ്‌സുമാര്‍. മെച്ചപ്പെട്ട പ്രൊഫഷണല്‍ വ്യക്തിത്വമുള്ള യൂണിഫോം, രോഗികളുടെ സുരക്ഷ കൂടി മാനിച്ച് തയ്യാറാക്കുന്നതിനാലാണ് നഴ്‌സുമാര്‍ പിന്തുണ അറിയിച്ചത്. 

എന്‍എച്ച്എസ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ കണ്‍സള്‍ട്ടേഷനില്‍ അനുകൂല നിലപാട് ലഭിച്ചതോടെ ദേശീയ ഹെല്‍ത്ത്‌കെയര്‍ യൂണിഫോം ഡിസൈന്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി എന്‍എച്ച്എസ് സപ്ലൈ ചെയിന്‍ വ്യക്തമാക്കി. ക്ലിനിക്കല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വ്യത്യസ്ത നിറത്തിലുള്ള യൂണിഫോം രീതിയെ പിന്തുണയ്ക്കുന്നതായി സര്‍വ്വെയില്‍ പങ്കെടുത്ത 88 ശതമാനം നഴ്‌സിംഗ് ജീവനക്കാര്‍ വ്യക്തമാക്കി. 

മറ്റ് മെഡിക്കല്‍ വിഭാഗങ്ങളും നീക്കത്തെ പിന്തുണയ്ക്കുന്നുവെങ്കിലും നഴ്‌സിംഗ് വിഭാഗമാണ് യൂണിഫോമിന് ഏറ്റവും കൂടുതല്‍ പിന്തുണ അറിയിച്ചത്. നഴ്‌സിംഗ്, മിഡ്‌വൈഫറി, അലൈഡ് ഹെല്‍ത്ത് പ്രൊഫഷന്‍സ്, ഫാര്‍മസി, ഹെല്‍ത്ത് സയന്റിസ്റ്റ് മേഖലകളിലുള്ള 82% പേരാണ് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ യൂണിഫോം വേണമെന്ന് ആവശ്യപ്പെട്ടത്. 

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ പുതിയ ദേശീയ യൂണിഫോം നിര്‍ബന്ധമായി സ്വീകരിക്കുന്നതിനെ 83% പേര്‍ പിന്തുണച്ചു, ഇതില്‍ 86 ശതമാനവും നഴ്‌സിംഗ് സ്റ്റാഫാണ്. നിലവില്‍ എന്‍എച്ച്എസില്‍ ഉപയോഗിക്കുന്ന യൂണിഫോമുകള്‍ രോഗികളിലും, സന്ദര്‍ശകരിലും ആശയക്കുഴപ്പത്തിന് കാരണമാകുന്നുവെന്ന് ഭൂരിപക്ഷവും വ്യക്തമാക്കി. 

എന്‍എച്ച്എസ് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ അനുകൂല നിലപാട് അറിയിച്ചതോടെ ദേശീയ തലത്തില്‍ ഒറ്റ രീതിയിലുള്ള യൂണിഫോം തയ്യാറാക്കാന്‍ തുടങ്ങുകയാണെന്ന് എന്‍എച്ച്എസ് സപ്ലൈ ചെയിന്‍ വ്യക്തമാക്കി. അന്തിമ ഡിസൈനില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ കണ്‍സള്‍ട്ടേഷന്‍ തേടും. 

എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ടും, എന്‍എച്ച്എസ് വെയില്‍സും 2010ല്‍ തന്നെ ദേശീയ തലത്തില്‍ ഏകീകൃത യൂണിഫോം നടപ്പാക്കിയിരുന്നു. 2011ലാണ് എന്‍എച്ച്എസ് നോര്‍ത്തേണ്‍ അയര്‍ലണ്ട് ഇതിന് തയ്യാറായത്. ഒടുവില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടും ആ വഴിക്ക് നീങ്ങുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.