CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 9 Minutes 31 Seconds Ago
Breaking Now

കാന്റര്‍ബറി കെരളൈറ്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍ ; പ്രസിഡന്റായി ബേബിച്ചന്‍ തോമസിനേയും സെക്രട്ടറിയായി റെജി ജോര്‍ജിനേയും ട്രഷററായി മാത്യൂസ് കാവുംപുറവും തെരഞ്ഞെടുക്കപ്പെട്ടു

കാന്റര്‍ബറി  ചരിത്രം ഉറങ്ങുന്ന ,ചരിത്രപ്രസിദ്ധമായ കാന്റര്‍ബറി കെരളൈറ്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍ . യുകെയില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തങ്ങളുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതി അവലംബിച്ചത് കാന്റെര്‍ബറിയില്‍ ആണ് .വരുന്ന രണ്ട് വര്‍ഷത്തെയക്ക് ഉള്ള ഭരണ സമിതിയെയാണ് ഈ കഴിഞ്ഞ ഓണാഘോഷ പരിപാടിയില്‍ വച്ച് തെരെഞ്ഞെടുത്തത് .

നിയുക്ത പ്രസിഡന്റായി ഏറ്റം കൂടുതല്‍ വോട്ട് നേടി ജനങ്ങള്‍ തെരെഞ്ഞെടുത്തത് ശ്രീ ബേബിച്ചന്‍ തോമസ് മണിയന്‍ഞ്ചിറ പാലാ യെയാണ് . സെക്രട്ടറിയായി ശ്രീ റെജി ജോര്‍ജ് വരകുകാലായില്‍ അതിരുംമ്പുഴ , ട്രഷറര്‍ ആയി ശ്രീ മാത്യൂസ് കാവുംപുറവും കോതമംഗലം , വൈസ് പ്രസിഡന്റ് ആയി ശ്രീ ബിജു രാജ് കല്ലുങ്കല്‍ മുണ്ടക്കയം , ജോയിന്റ സെക്രട്ടറി ആയി ശ്രീ എബി മത്തായി പരൂര്‍പറബില്‍ എവൂര്‍ , കമ്മറ്റി മെംബെഴ്‌സ് ആയി ശ്രീമതി  ബിജി ജോബി എര്‍ണ്യാകുളം തിരുവംബ് ടി,, ശ്രീമതി ബിന്ദു ജോയി പുതുശ്ശേരി തുറവൂര്‍ ,ശ്രീ ജിപ്‌റ്റോ മൊന്‍  ജോസഫ് മുടക്കൊടിയില്‍ കല്ലറ  , ശ്രീ റോബിന്‍ ജോര്‍ജ്  അറുകാക്കല്‍ മാനന്തവാടി, എന്നിവരെയും തെരെഞ്ഞെടുത്തു .

പ്രസിഡന്റെ  ശ്രീ .ബേബിച്ചന്റെ അധ്യക്ഷതയില്‍ കൂടിയ ആദ്യ  യോഗത്തില്‍ തന്നെ ,കമ്മറ്റി അംഗങ്ങള്‍ ഏവരും ഐക്യ കണ്‍ഠ്യനെ , പുതിയതായി വന്ന തലമുറകളില്‍ നിന്നും ഉള്ളവരുടെ കൂട്ടായ പ്രവര്‍ത്തനം വിലയിരുത്തി  .ആയതിനാല്‍ ,പുതിയ അഞ്ച് അംഗങ്ങളെ ,അസൊസിയെഷന്റെ സുഗമമായ നടത്തിപ്പിനായി കമ്മറ്റിയിലെയക്ക നോമിനേറ്റ് ചെയതു .

ശ്രീ റോബിന്‍ മാനുവല്‍ , ശ്രീ ജെന്‍സണ്‍ മാത്തുക്കുട്ടി ,ശ്രീമതി റ്റീനാ ടോം , ശ്രീമതി ചിത്തിരാ വര്‍ഗീസ് , ശ്രീമതി ബ്ലസ്‌മോള്‍ ബേബി എന്നിവര്‍ ആണ് കമ്മറ്റിയിലെക്ക് നോമിനെറ്റ് ചെയ്ത വന്ന പ്രതിനിധികള്‍ .

കൂടാതെ യൂത്തിന്റെ റെപ്രസന്റ് ആയി മിസ് മെഘാ ബെന്നിയെയും , ശ്രീ മാക്സ്സ ബിജു തോമസിനെയും നോമിനെറ്റ് ചെയ്തു.

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജാനുവരി 9 നു ആഘോഷ പൂര്‍വം നടത്തുന്നതായിരിക്കും .

കഴിഞ്ഞ ഭരണ സിമിതിക്കു നന്ദി രേഖപ്പെടുത്തിയും, കാന്റര്‍ബറിയില്‍ പുതിയതായി കുടിയെറിയിരിക്കുന്ന മലയാളി സമൂഹത്തിന് സ്വാഗതം അര്‍പ്പിച്ചും ,എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടും യോഗം പിരിഞ്ഞു .

എല്ലാ കാലെത്തെയും പോലെ ശക്തമായ ഒരു നേത്യത്വനിരയെ കിട്ടിയ സന്തോഷത്തില്‍ ആണ് കാന്റര്‍ബറിയിലെ മലയാളി സമൂഹം .

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.