തായ്വാനുമായുള്ള കൂടിച്ചേരല്‍ സമാധാനപൂര്‍വം സാധ്യമാകുമെന്നും ഭിന്നതകളെ എതിര്‍ക്കുന്നതാണ് ചൈനീസ് ജനതയുടെ പാരമ്പര്യമെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ചൈനയിലെ രാജഭരണത്തിന് എതിരായ വിപ്ലവത്തിന്റെ 110ാം വാര്‍ഷിക ആഘോഷങ്ങളുടെ വേദിയിലാണ് തായ്വാന് ഷി മുന്നറിയിപ്പ് നല്‍കിയത്. തായ്വാന് തങ്ങളുടെ ഭാഗത്തെ പ്രവിശ്യയാണെന്നാണ് ചൈനയുടെ അവകാശവാദം.
തായ്വാന്റെ ഭാവി അവിടത്തെ ജനം തീരുമാനിക്കുമെന്ന് തായ്വാന് പ്രസിഡന്റ് പ്രതികരിച്ചു. സമാധാനമെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞെങ്കിലും തായ് വാനെതിരെ സേനയെ ഉപയോഗിക്കില്ലെന്ന കാര്യത്തില്‍ ചൈന ഉറപ്പൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ ആഴ്ചകളില്‍ 150 ഓളം ചൈനീസ് യുദ്ധ വിമാനങ്ങളാണ് തായ്വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറിയത്. സംഭവത്തില്‍ തായ്വാന് പ്രതികരിച്ചിരുന്നു.