CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 49 Seconds Ago
Breaking Now

അക്രമകാരിയായ ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെടുക്കാന്‍ ശ്രമിച്ച് 66-കാരി; സൂമില്‍ തര്‍ക്കിച്ച് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു; സോമര്‍സെറ്റിലെ വീട്ടില്‍ വെച്ച് 24 വര്‍ഷം ഒരുമിച്ച് കഴിഞ്ഞ 78-കാരനെ ഭാര്യ കുത്തിക്കൊന്നു; മരിച്ചെന്നറിഞ്ഞപ്പോള്‍ സന്തോഷം!

പോലീസ് എത്താനായി കാത്തിരിക്കവെ കുറ്റസമ്മതവും എഴുതിവെച്ചതായി കോടതിയില്‍ വ്യക്തമായി

സൂം മീറ്റിംഗാണ് നാടെങ്ങും! ക്ലാസുകള്‍ സൂമില്‍, ഓഫീസ് മീറ്റിംഗ് സൂമില്‍, എന്നുവേണ്ട സകല പരിപാടികളും ഓണ്‍ലൈനില്‍. പക്ഷെ ഇതിന് ചില മറുവശങ്ങളുമുണ്ട്. നേരിട്ട് കാണുമ്പോള്‍ പറയാന്‍ കഴിയാത്തതെല്ലാം ഓണ്‍ലൈനില്‍ വിളിച്ച് പറയുന്നവരുമുണ്ട്. അത്തരമൊരു സൂം തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്റെ ജീവനെടുക്കുകയാണ് 66-കാരിയായ ഭാര്യ ചെയ്തത്!

ഭര്‍ത്താവിന്റെ ലിംഗം ച്ഛേദിക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് ഇവര്‍ ഇയാളെ കുത്തിക്കൊലപ്പെടുത്തിയത്. പോലീസ് എത്താനായി കാത്തിരിക്കവെ കുറ്റസമ്മതവും എഴുതിവെച്ചതായി കോടതിയില്‍ വ്യക്തമായി. 66-കാരി പെനെലോപ് ജാക്‌സണാണ് മുന്‍ ലെഫ്റ്റനന്റ് കേണലായ ഡേവിഡിനെ കൊലപ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 13ന് സോമര്‍സെറ്റ് ബെറോവിലെ ബംഗ്ലാവില്‍ വെച്ച് കറിക്കത്തി ഉപയോഗിച്ചാണ് അക്രമകാരിയായ ഭര്‍ത്താവിനെ പെനെലോപ് തീര്‍ത്തത്. 

ബോധം നഷ്ടപ്പെടുന്നതിന് മുന്‍പ് ജാക്‌സണ്‍ എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചെങ്കിലും പ്രതി ഫോണ്‍ പിടിച്ച് വാങ്ങുകയും, ഓപ്പറേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ നടന്ന ജാക്‌സന്റെ കൊലപാതക വിചാരണയില്‍ 78-കാരനായ ഇര പെനലോപിന്റെ നാലാം ഭര്‍ത്താവും, ഇവര്‍ ജാക്‌സന്റെ മൂന്നാം ഭാര്യയുമാണെന്ന് വ്യക്തമാക്കപ്പെട്ടു. 

വര്‍ഷങ്ങള്‍ നീണ്ട ചൂഷണത്തിന് അവസാനമായി. ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ്- ഇതായിരുന്നു കുറ്റസമ്മത കുറിപ്പില്‍ പെനലോപ് കുറിച്ചത്. പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചപ്പോള്‍ 'വധശ്രമം അല്ലല്ലോ, നല്ലത്' എന്നായിരുന്നു ഇവരുടെ മറുപടി. ഭര്‍ത്താവിന്റെ നെഞ്ചിലാണ് കത്തി കുത്തിയിറക്കാന്‍ ശ്രമിച്ചതെന്നും, എന്നാല്‍ അങ്ങിനെയൊരു സാധനം അങ്ങേര്‍ക്കില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.