CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 31 Minutes 22 Seconds Ago
Breaking Now

പ്രണയിച്ച് ഒളിച്ചോടി ഹോട്ടല്‍മുറിയില്‍ ആചാര പ്രകാരം കൗമാരക്കാരുടെ വിവാഹം ; നിയമസാധുതയില്ലെന്ന് കോടതി ; ദമ്പതികളില്‍ നിന്നു പിഴയടക്കാനും ഉത്തരവ്

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്

പ്രണയിച്ച് ഒളിച്ചോടി ഹോട്ടല്‍മുറിയില്‍ വച്ച് കൗമാരക്കാര്‍ നടത്തിയ വിവാഹത്തിന് നിയമസാധുതയില്ലെന്ന് വിധി പറഞ്ഞ് കോടതി. വിവാഹം കോടതി സാധുവാക്കി. വിവാഹം നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. വരന് 19 വയസും അഞ്ച് മാസവും പെണ്‍കുട്ടിക്ക് 20 വയസുമായിരുന്നു പ്രായം. ഹരിയാനയിലെ പഞ്ച്ഗുള സ്വദേശികളാണ് ഇരുവരും. ഹോട്ടല്‍മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി മതാചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് മറ്റു രേഖകളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരുന്നതുമില്ല. വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിരിക്കാനൊരുങ്ങിയതോടെയാണ് സുരക്ഷ തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അഗ്‌നിസാക്ഷിയാക്കി വരണമാല്യം ചാര്‍ത്തിയെന്നെല്ലാം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വിവാഹം അസാധുവാണെന്നായിരുന്നു കോടതി വിധിച്ചത്.

അതേസമയം, ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും വാദം അംഗീകരിച്ച കോടതി ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ പഞ്ച്ഗുള പോലീസിന് നിര്‍ദേശം നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.