CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 30 Minutes 5 Seconds Ago
Breaking Now

പത്താംക്ലാസ് വൈരാഗ്യം ; പരീക്ഷ തീര്‍ന്നതിന് പിന്നാലെ നടുറോഡില്‍ ' തല്ലിത്തീര്‍ത്ത് ' പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റെത് അടക്കമുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്.

കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞു മടങങുന്ന വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റെത് അടക്കമുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്. കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പത്താംക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് സംഘര്‍ഷത്തിലും കൂട്ടത്തല്ലിലും എത്തിയത്.

രണ്ട് സ്‌കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറത്ത് എന്ന സ്ഥലത്തുവച്ചാണ് ഏറ്റുമുട്ടിയത്. നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കി കുട്ടികളെ അനുനയിപ്പിച്ച് പറഞ്ഞയച്ചത്. സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.