കാമുകിയ്ക്ക് ജനിച്ച കുഞ്ഞ് തന്റെതല്ലെന്ന് വാദിച്ചിരുന്ന 19 കാരന് നാട്ടുകൂട്ടം കല്യാണം ഉറപ്പിച്ചതോടെ ആത്മഹത്യ ചെയ്തു. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്ക് അടുത്ത് കീഴ്പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന രാമരാജാണ് (19) മരിച്ചത്. ഇതേ ഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞാഴ്ച കുഞ്ഞിന് ജന്മം നല്കി.
തുടര്‍ന്ന് വിവാഹം വീട്ടുകാര്‍ ഇടപെട്ട് നാട്ടുകൂട്ടത്തെ അറിയിച്ചു ഉറപ്പിക്കുകയായിരുന്നു. കുഞ്ഞ് തന്റെയല്ലെന്നും വിവാഹത്തിന് തയ്യാറല്ലെന്നും 19 കാരന് പറഞ്ഞെങ്കിലും നാട്ടികൂട്ടം സമ്മതിച്ചില്ല. കല്യാണ ഒരുക്കവുമായി വീട്ടുകാര്‍ മുന്നോട്ട് പോയതോടെ രാമരാജ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വിരാളിമല പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.