സ്കൂള്‍ പ്രിന്‍സിപ്പല്‍ ആകാന്‍ അധ്യാപകര്‍ തമ്മില്‍ കൂട്ടത്തല്ല്. ബിഹാറിലാണ് സംഭവം. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ വച്ചാണ് രണ്ട് അധ്യാപകര്‍ തമ്മില്‍ പ്രിന്‍സിപ്പല്‍ പോസ്റ്റിനായി തമ്മില്‍ തല്ലിയത്.
ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മോത്തിഹാരിയിലാണ് സംഭവം. ശിവ്ശങ്കര് ഗിരി എന്ന അധ്യാപകനും റിങ്കി കുമാരി എന്നന അധ്യാപികയുടെ ഭര്‍ത്താവുമാണ് തല്ലുണ്ടാക്കിയത്.
അദാപൂര്‍ പ്രൈമറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പോസ്റ്റിനാണ് അധ്യാപകര്‍ തര്‍ക്കമുണ്ടായത്. യോഗ്യത തെളിയിക്കുന്ന രേഖയുമായി വരാന്‍ വകുപ്പ് നിര്‍ദ്ദേശിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് ഓഫീസില്‍ വച്ച് കയ്യാങ്കളിയായത്.