CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 50 Minutes 24 Seconds Ago
Breaking Now

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുപ്പിക്കില്ല ; ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ല ; അമിത് ഷാ

നിങ്ങള്‍ ഭീകരവാദത്തെ സ്‌പോണസര്‍ ചെയ്ത് ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇത്തരം തിരിച്ചടികള്‍ വീണ്ടും ഉണ്ടാകുമെന്നാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിപ്പ് നല്‍കിയത്.

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുപ്പിക്കില്ലെന്നും ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് രാജ്യത്തിന് മടിയില്ലെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ഭീകരവാദത്തിനെതിരെ അമിത് ഷാ തുറന്നടിച്ചത്.

ഞങ്ങള്‍ ആക്രമണങ്ങള്‍ സഹിക്കില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെളിയിച്ചതാണ്. നിങ്ങള്‍ ഭീകരവാദത്തെ സ്‌പോണസര്‍ ചെയ്ത് ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇത്തരം തിരിച്ചടികള്‍ വീണ്ടും ഉണ്ടാകുമെന്നാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിപ്പ് നല്‍കിയത്.

പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 




കൂടുതല്‍വാര്‍ത്തകള്‍.